ടോക്കിയോ: ഒളിമ്പിക്‌സ് ടെന്നീസില്‍ നൊവാക്ക് ജോക്കോവിച്ചിന് വീണ്ടും പിഴച്ചു. പുരുഷ ടെന്നീസ് സിംഗിള്‍സില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സ്‌പെയിന്റെ പാബ്ലോ കരേനോ ബുസ്തയോട് സെര്‍ബിയന്‍ താരം തോല്‍വി ഏറ്റുവാങ്ങി. ഒന്നിനെതിരേ രണ്ടും സെറ്റുകള്‍ക്കായിരുന്നു ജോക്കോയുടെ പരാജയം. സ്‌കോര്‍ 6-4,6-7,6-3.
ആദ്യ സെറ്റ് പാബ്ലോയ്ക്ക് മുന്നില്‍ അടിയറവ് വച്ച ജോക്കോവിച്ച് രണ്ടാം സെറ്റില്‍ തിരിച്ചുവന്നെങ്കിലും ആ മികവ് മൂന്നാം സെറ്റില്‍ നിലനിര്‍ത്താനായില്ല. ഇതോടെ ടോക്കിയോയില്‍നിന്നും വ്യക്തഗത ഇനത്തില്‍ മെഡല്‍ ഇല്ലാതെ ജോക്കോവിച്ച് പുറത്തായി. ടെന്നീസില്‍ ലോക ഒന്നാം നന്പര്‍ താരമായ ജോക്കോവിച്ചിന് മിക്‌സ്ഡ് ഡബിള്‍സില്‍ വെങ്കല മെഡല്‍ മത്സരം കൂടി ബാക്കിയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News