29.7 C
Kottayam
Saturday, June 13, 2026

‘വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ എന്തു തെളിവാണ് കിട്ടുക?; ഇതു തെളിവു സൃഷ്ടിക്കാനുള്ള ശ്രമം’; ദിലീപ്

Must read

കൊച്ചി: ഗൂഢാലോചന കേസിലെ തെളിവു ശേഖരണത്തിന്റെ പേരില്‍ വീട്ടില്‍ റെയ്ഡ് നടത്തിയത് കൃത്രിമ തെളിവുണ്ടാക്കാനെന്നു സംശയിക്കുന്നതായി ദിലീപ് ഹൈക്കോടതിയില്‍. നാലു വര്‍ഷം മുമ്പു നടത്തിയെന്നു പറയുന്ന ഗൂഢാലോചനയുടെ തെളിവുകള്‍ എങ്ങനെയാണ് വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ കിട്ടുകയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ പരഗണിക്കുന്നത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനു പിന്നാലെ ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയാണ് ക്രൈംബ്രാഞ്ച് ചെയ്തതെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് അഗര്‍വാള്‍ പറഞ്ഞു. റെയ്ഡ് മാധ്യമങ്ങള്‍ ലൈവ് ആയി കാണിക്കുകയായിരുന്നു. വീട്ടിലെ സ്ത്രീകളെപ്പോലും വെറുതെ വിട്ടില്ല.

എണ്‍പത്തിനാലു വയസ്സുള്ള അമ്മയുടെ കിടപ്പു മുറിയില്‍ വരെ പൊലീസ് കയറി. ഗൂഢാലോചനയ്ക്കു തെളിവു വാക്കുകളല്ലേ? നാലു വര്‍ഷം മുമ്പു നടത്തിയെന്നു പറയുന്ന ഗൂഢാലോചനയുടെ എന്തു തെളിവാണ് ഇപ്പോള്‍ റെയ്ഡ് നടത്തിയാല്‍ കിട്ടുക? ഇത് കൃത്രിമ തെളിവുണ്ടാക്കാനുള്ള നീക്കമാണെന്നു സംശയിക്കേണ്ടതുണ്ട്- ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

ഒരാള്‍ ഒരു ദിവസം ടിവിയിലൂടെ നാലു വര്‍ഷം മുമ്പു നടന്ന ഒരു കാര്യമെന്നു പറഞ്ഞ് വെളിപ്പെടുത്തല്‍ നടത്തുകയാണ്. അഞ്ചോ ആറോ ദിവസത്തിനകം അതിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് പ്രാഥമിക അന്വേഷണം നടത്തിയോ? അങ്ങനെയെങ്കില്‍ ആരാണത് നടത്തിയത്? അന്വേഷണം നടത്തിയത് ഗൂഢാലോചനയ്ക്ക് ഇരയായെന്നു പറയുന്ന ആള്‍ തന്നെയാവുമ്പോള്‍ അതെങ്ങനെ വിശ്വസനീയമാവുമെന്ന് ദിലീപ് ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

Popular this week