ഇത് എല്ലാ അമ്മമാർക്കും വേണ്ടി.. പ്രസവ ചിത്രങ്ങൾ പുറത്തുവിട്ട് താരദമ്പതിമാര്‍
കൊച്ചി:ഗര്‍ഭകാലവും പ്രസവവുമൊക്കെ വലിയ പ്രശ്‌നങ്ങളായി കണ്ടിരുന്ന കാലം മാറിയെന്നാണ് പല നടിമാരും തെളിയിക്കുന്നത്. ഗര്‍ഭകാലം വളരെ ആഘോഷപൂര്‍വ്വം നടത്തുന്ന നടിമാരുണ്ട്. ഇപ്പോള്‍ നടന്‍ നകുലിന്റെയും ഭാര്യ ശ്രുതിയും അവരുടെ മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്.
അകിറ എന്ന പേരിട്ടിരിക്കുന്ന താരപുത്രി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാവുകയാണ്.തമിഴ് നടൻ നകുലിന്റെയും ഭാര്യ ശ്രുതിയുടെയും മകൾ അകീരയ്ക്കു ഒരുമാസം തികഞ്ഞിരിക്കുന്നു. ഈ വേളയിൽ താൻ കുഞ്ഞിന് ജന്മം നൽകാൻ തിരഞ്ഞെടുത്ത ‘വാട്ടർ-ബർത്ത്’ എന്ന രീതിയെ പറ്റി ശ്രുതി ഇൻസ്റ്റഗ്രാം പോസ്റ്റുമായി വരുന്നു.
പ്രസവത്തിനായി ആശുപത്രി വേണ്ടെന്നു ദമ്പതികൾ തീരുമാനിച്ചിരുന്നു. ഹൈദരാബാദിലെ പ്രസവ കേന്ദ്രമായിരുന്നു ശ്രുതിയും നകുലും തിരഞ്ഞെടുത്തത്. കുഞ്ഞിന് ജന്മം നൽകുന്നതിനും മുൻപ് മാതാപിതാക്കൾ വിശദമായി അന്വേഷണം നടത്തണമെന്നും ശ്രുതി പറയുന്നു