ഏറ്റുമാനൂരില്‍ അഭിഭാഷകന്‍ ഓഫീസില്‍ മരിച്ച നിലയില്‍

ഏറ്റുമാനൂര്‍: കേസിനെപ്പറ്റി പഠിക്കാന്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്കുപോയ അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ ബാറിലെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ ശിവകൃപയില്‍ ബിജു ഗോപാലി (44)നെയാണ് ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവാഴ്ച വൈകുന്നേരം ആറോടെ ഇദേഹം വീട്ടില്‍ നിന്നും ഓഫിസിലേക്കു പോയി. രാത്രി വൈകിയും വീട്ടിലേക്കു മടങ്ങി വരാതിരുന്നതിനെത്തുടര്‍ന്നു മകന്‍ അന്വേഷിച്ച് ഓഫിസിലെത്തിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവാഴ്ച വൈകുന്നേരം ആറോടെയാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് ഓഫീസിലേക്കു പോയത്. രണ്ടുമണിക്കൂറിനുശേഷവും ഇദ്ദേഹം ഓഫീസില്‍നിന്നും തിരികെ കാണാതെ വന്നതോടെയാണു മകന്‍ അന്വേഷിച്ചു ഓഫീസിലെത്തിയത്. ഈ സമയം ഇദ്ദേഹത്തെ കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൊവിഡ് ടെസ്റ്റില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. സംസ്‌കാരം പിന്നീട്. അസ്വാഭാവിക മരണത്തിന് ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News