ന്യൂഡല്‍ഹി: വില കുറഞ്ഞ കൊവിഡ് പരിശോധനാ കിറ്റുമായി ഡല്‍ഹി ഐ.ഐ.ടി. തദ്ദേശീയമായി വികസിപ്പിച്ച കൊറോഷുര്‍ എന്ന ആര്‍ടി-പിസിആര്‍ കിറ്റിന് വില 399 രൂപയാണ്. ലാബ് അനുബന്ധ ചെലവ് അടക്കം 650 രൂപയ്ക്ക് പരിശോധന നടത്താനാകുമെന്ന് ഐ.ഐ.ടി വ്യക്തമാക്കി.
ഐ.ഐ.ടിയുടെ കുസുമ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ വിവേകാനന്ദന്‍ പെരുമാളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കിറ്റ് വികസിപ്പിച്ചത്. നിലവില്‍ ആര്‍ടി-പിസിആര്‍ കിറ്റിന് 2200-3000 രൂപ വരെ ചെലവുണ്ട്.
കിറ്റിന് ഐസിഎംആറും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയും അംഗീകാരം നല്‍കി. ഈ കിറ്റ് ഉപയോഗിച്ച് മൂന്നുമണിക്കൂറിനകം ഫലം അറിയാനാകും. കിറ്റ് നിര്‍മ്മിക്കാന്‍ 10 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News