EntertainmentNews

ഇന്റിമസി വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് ദീപിക പദുകോണ്‍

മുംബൈ:ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദീപിക പദുകോണിന്റെ ഗെഹ്രായിയാന്‍ ചിത്രം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ചിത്രത്തിലെ ചൂടന്‍ രംഗങ്ങളാണ് ചര്‍ച്ചകളില്‍ ഇടം പിടിച്ചത്. ദീപികയും നടന്‍ സിദ്ധാന്ത് ചതുര്‍വേദിയും തമ്മിലുള്ള നിരവധി പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഇത്തരം ഇന്റിമേറ്റ് രംഗങ്ങള്‍ ഒരിക്കലും സിനിമയില്‍ കച്ചവടത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് ദീപിക പറയുന്നത്.
ചിത്രത്തില്‍ അടുത്തിടപഴകുന്ന രംഗങ്ങള്‍ മാത്രമല്ല ഉള്ളത്. ഒരു ഘട്ടത്തിലും സിനിമയില്‍ ഇന്റിമസി വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. അത് ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് മനസിലാകുമെന്ന് പ്രതീക്ഷിക്കുന്നു.

കഥാപാത്രങ്ങളോടും അവര്‍ നടത്തുന്ന യാത്രകളോടുമൊക്കെ സത്യസന്ധത പുലര്‍ത്താനും അവരുടെ ബന്ധവും വികാരങ്ങളുമൊക്കെ യഥാര്‍ത്ഥമാണെന്ന് കാണിക്കാനും ഒക്കെയാണ് ഇത്തരം ഇന്റിമേറ്റ് രംഗങ്ങള്‍. അടുത്തിടപഴകുന്ന രംഗങ്ങള്‍ സിനിമയില്‍ ഉണ്ട്.

എന്നാല്‍ ഇത് മാത്രമല്ല സിനിമയില്‍ ഉള്ളത് എന്നാണ് ദീപിക ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് പറഞ്ഞത്. ഗെഹരായിയാന്‍ യഥാര്‍ത്ഥ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന ഒരു റിയലിസ്റ്റിക്ക് ചിത്രമാണെന്ന് ദീപിക മുമ്പ് പറഞ്ഞിരുന്നു.

ചിത്രത്തില്‍ ഇന്റിമസി ഡയറക്ടറെ നിയമിച്ചതിന്റെ പേരിലും ഗെഹ്രായിയാന്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് സിനിമയില്‍ ആദ്യമായാണ് ഇന്റിമസി ഡയറക്ടര്‍ എന്ന പോസ്റ്റ്. ഡര്‍ ഗയ് ആയിരുന്നു ചിത്രത്തിന്റെ ഇന്റിമസി ഡയറക്ടര്‍. ജനുവരി 11ന് ആണ് ചിത്രം റിലീസ് ചെയ്തത്.
വിവാദ പ്രസ്താവനകൡലൂടെയും വിമര്‍ശനങ്ങളിലൂടെയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ ദീപിക പദുകോണ്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ ‘ഗഹ്രിയിയാനെ’തിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.

അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുതെന്നും മോശം സിനിമകള്‍ എന്നും മോശം തന്നെയാണെന്നും താരം പറഞ്ഞു. ഇന്റസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

ഞാനും ഒരു മില്ലിനിയലാണ്. ഇത്തരം പ്രണയബന്ധത്തെ ഞാന്‍ മസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു. അര്‍ബന്‍ സിനിമയെന്ന പേരില്‍ ദയവ് ചെയ്ത് ചവറ് വില്‍ക്കരുത്. മോശം സിനിമകള്‍ മോശം തന്നെയാണ്.

അതിനെ രക്ഷിക്കാന്‍ പോണോഗ്രഫിക്ക് പറ്റില്ല. ഇത് അടിസ്ഥാനപരമായ വസ്തുതയാണ്. വലിയ ആഴത്തില്‍ ചിന്തിക്കേണ്ട ആവശ്യമില്ല’എന്നും കങ്കണ കുറിച്ചു.

ചിത്രത്തില്‍ പ്രണയ നിമിഷങ്ങള്‍ ചിത്രീകരിക്കാന്‍ ഇന്റിമേറ്റ് സംവിധായക തന്നെ ഉണ്ട്. ദര്‍ ഗായി ആണ് ‘ഗെഹ്‌റായിയാനി’ലെ ഇന്റിമേറ്റ് സംവിധായക. നസറുദ്ദീന്‍ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ധര്‍മ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീത സംവിധാനം കബീര്‍ കത്പാലിയ, സവേര മേഹ്ത എന്നിവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker