കൊല്ലം:വാഹന പരിശോധനയ്ക്കിടെ വയോധികനെ കരണത്തടിച്ച സംഭവത്തിൽ ചടയമംഗലം പോലീസ് സ്റ്റേഷനിലെ
പ്രൊബേഷൻ എസ് ഐക്കെതിരെ നടപടി.എസ് ഐ ഷജീമിനെ കുട്ടിക്കാനം കെഎപി ക്യാമ്പിൽ തീവ്രപരിശീലനത്തിന് വിട്ടു.കൊല്ലം റൂറൽ എസ്പിയാണ് നടപടിയെടുത്തത്.ഇന്ന് രാവിലെയായിരുന്നു വിവാദ സംഭവം.
https://youtu.be/qtQci6UNNsw
ആയൂരിനടുത്ത് മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷൻ എസ് ഐ നജീം മുഖത്തടിച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വയോധികനെ ആണ് പൊലീസ് മർദിച്ചത്. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം.
രാമാനന്ദന്‍ നായര്‍ എന്ന 69കാരന്‍ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് ആയൂരിനടുത്ത് മഞ്ഞപ്പാറയിൽ വെച്ച് വാഹന പരിശോധനക്കായി പൊലീസ് കൈകാണിച്ചത്. ഇരുവര്‍ക്കും ഹെൽമറ്റോ വാഹനത്തിന്‍റെ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. തുടർന്ന് ഇരുവരോടും അഞ്ഞൂറ് രൂപ വീതം പിഴയടക്കണമെന്ന് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ നജീം ഇവരെ വിട്ടയച്ചില്ല.