കൊവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്; ജീവന്‍ നഷ്ടമായത് 6,42,688 പേര്‍ക്ക്
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 1,59,40,379 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,42,688 കടന്നു. 97,23,949 രോഗമുക്തി നേടുകയും ചെയ്തു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കൊവിഡ് കുതിച്ചുയരുന്നത്.
അമേരിക്കയില്‍ 75,580 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം ബാധിച്ചത്. ബ്രസീലില്‍ പുതിയതായി 58,249 പേര്‍ക്കും രോഗം ബാധിച്ചു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,066 പേരും ബ്രസീലില്‍ 1,178 പേരും മരിച്ചു. മെക്‌സിക്കോയില്‍ 718 പേരും മരിച്ചു.
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 761 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ മെക്‌സിക്കോ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയിലും വൈറസ്ബാധ കുതിച്ചുയരുകയാണ്.
വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 രാജ്യങ്ങള്‍ ഇനി പറയുംവിധമാണ്: അമേരിക്ക-42,48,327, ബ്രസീല്‍-23,48,200, ഇന്ത്യ-13,37,022, റഷ്യ-8,00,849, ദക്ഷിണാഫ്രിക്ക-4,21,996, മെക്‌സിക്കോ-3,78,285, പെറു-3,75,961, ചിലി-3,41,304, സ്‌പെയിന്‍-3,19,501, ബ്രിട്ടന്‍-2,97,914.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം: അമേരിക്ക-148,490, ബ്രസീല്‍-85,385, ഇന്ത്യ-31,406 , റഷ്യ-13,046, ദക്ഷിണാഫ്രിക്ക-6,343, മെക്‌സിക്കോ-42,645, പെറു-17,843, ചിലി-8,914, സ്‌പെയിന്‍-28,432, ബ്രിട്ടന്‍-45,677.