കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂരില്‍: ബൈക്ക് അപകടത്തില്‍പ്പെട്ട് മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരുക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിലിരിക്കെ മരിച്ച അമലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസായിരുന്നു. മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ വച്ചാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതെന്നാണ് സൂചന.

അതേസമയം പാലക്കാട്ട് കൊവിഡ് മൂലം ഒരാള്‍ മരിച്ചിരുന്നു. മരിച്ചത് കൊല്ലങ്കോട് സ്വദേശിനി അഞ്ജലിയാണ്. 40 വയസായിരുന്നു. പ്രമേഹ രോഗിയാണ്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മൂന്നാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്.

പുലര്‍ച്ചെയാണ് മരണമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയില്‍ പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എത്തിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ബോധരഹിതയായിരുന്നു ഇവര്‍. ഐസിയുവിലായിരുന്നു ചികിത്സ തുടര്‍ന്നിരുന്നത്.

നേരത്തെ കാസര്‍ഗോഡ് പടന്നക്കാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസ ആണ് മരിച്ചത്. 75 വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News