FeaturedNews

സ്ഥിതി അതീവ ഗുരുതരം; തുടര്‍ച്ചയായ രണ്ടാം ദിവസവും നാലു ലക്ഷം കടന്ന് രോഗികള്‍, 3,915 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം ദിവസവും നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4,14,188 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,915 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയര്‍ന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,76,12,351 ആണ്. മരിച്ചവരുടെ എണ്ണം 2,34,083 ആയി. 36,45,164 പേര്‍ ചികിത്സയിലുണ്ട്. വാക്സിനേഷന്‍ ലഭിച്ചവരുടെ എണ്ണം 16,49,73,058 ആയി.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 62,194 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 63,842 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 853 പേര്‍ മരിച്ചു.ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 49,42,736. ആകെ രോഗ മുക്തി 42,27,940. ഇതുവരെയായി 73,515 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 6,39,075 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കര്‍ണാടകയും കേരളവുമാണ് തൊട്ടുപിന്നില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker