27.7 C
Kottayam
Thursday, March 28, 2024

കൊവിഡ് ശിശുമരണ നിരക്ക് കൂട്ടുമെന്ന് ലോകാരോഗ്യ സംഘടന

Must read

ന്യൂയോര്‍ക്ക്: വര്‍ധിച്ചുവരുന്ന കൊവിഡ് ബാധ വന്‍തോതില്‍ ശിശു മരണ നിരക്ക് കൂട്ടുമെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം കൂടിയ മേഖലകളിലെ സ്ത്രീകളിലൂടെ രോഗം ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കുകയും പ്രസവത്തില്‍ തന്നെ കുട്ടികള്‍ മരണപ്പെടുന്നതിനും ഇടയാക്കുമെന്നും ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ക്ക് ആശങ്കയുണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.

വികസ്വര രാജ്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ പാടുപെടുന്ന ആളുകളെക്കുറിച്ചാണ് ആശങ്ക കൂടുതല്‍. സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരില്‍ കൊവിഡ് ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രത്യേകിച്ചും ആശങ്കാകുലരാണെന്ന് സെക്രട്ടറി ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞു.

മഹാമാരി പല രാജ്യങ്ങളിലെയും ആരോഗ്യ സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും ഗര്‍ഭിണികള്‍ അപകടാവസ്ഥയിലാണെന്നും പ്രസവത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ടെഡ്രോസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week