തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തില്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ടി.പി.ആര്‍ കുറയാത്ത സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
ടിപിആര്‍ കുറയാത്തതിനാല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിക്കാനുള്ള സാധ്യത കുറവാണെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിയന്ത്രണങ്ങള്‍ അടുത്ത ബുധനാഴ്ച വരെ തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.
കൊവിഡ് മൂന്നാം തരംഗം പരമാവധി തടയുന്നതിനോ നീട്ടിക്കൊണ്ടു പോകാനോ ഉള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്. ഇതിനു കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇത്തരം കാര്യങ്ങള്‍ ഇന്നത്തെ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വിശദീകരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News