കൊവിഡ് മരണങ്ങള്‍ പത്തുലക്ഷവും പിന്നിട്ട് കുതിക്കുന്നു
വാഷിംഗ്ടണ്‍ ഡി.സി: ലോകത്തെ കൊവിഡ് മരണങ്ങള്‍ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നു. ആഗോള തലത്തില്‍ ഇതുവരെ 10,02,158 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരമാണിത്.
ആഗോള തലത്തില്‍ ഇതുവരെ 3,32,98,939 പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നാണ് വിവരം. 2,46,30,967 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, മെക്‌സിക്കോ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൊവിഡ് കണക്കുകളില്‍ ആദ്യ പത്തിലുള്ളത്.
അമേരിക്ക-73,21,343, ഇന്ത്യ-60,73,348, ബ്രസീല്‍-47,32,309, റഷ്യ-11,51,438, കൊളംബിയ-8,13,056, പെറു-8,05,302, സ്‌പെയിന്‍-7,35,198, മെക്‌സിക്കോ-7,30,317, അര്‍ജന്റീന-7,11,325, ദക്ഷിണാഫ്രിക്ക-6,70,766 എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.
ഈ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ്. അമേരിക്ക-2,09,453, ഇന്ത്യ-95,574, ബ്രസീല്‍-1,41,776, റഷ്യ-20,324, കൊളംബിയ-25,488, പെറു-32,262, സ്‌പെയിന്‍-31,232, മെക്‌സിക്കോ-76,430, അര്‍ജന്റീന-15,749, ദക്ഷിണാഫ്രിക്ക-16,398. 7,666,932 പേരാണ് രോഗം ബാധിച്ച് ഇനി ചികിത്സയിലുള്ളത്. ഇതില്‍ 65,119 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.