27.7 C
Kottayam
Thursday, June 18, 2026

സംസ്ഥാനത്ത് ഇന്ന് 847 പേര്‍ക്ക് കോവിഡ്

Must read

തിരുവനന്തപുരം: കേരളത്തില്‍ 847 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 165, തിരുവനന്തപുരം 117, കോട്ടയം 94, ഇടുക്കി 76, കോഴിക്കോട് 70, കൊല്ലം 68, പത്തനംതിട്ട 49, തൃശൂര്‍ 49, കണ്ണൂര്‍ 39, വയനാട് 37, പാലക്കാട് 35, മലപ്പുറം 28, ആലപ്പുഴ 16, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 22,683 സാമ്പിളുകളാണ് പരിശോധിച്ചത്.

- Advertisement -

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,756 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 20,016 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 100 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 6464 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 12 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 44 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,197 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

- Advertisement -

800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 30 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1321 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 163, കൊല്ലം 18, പത്തനംതിട്ട 72, ആലപ്പുഴ 20, കോട്ടയം 175, ഇടുക്കി 95, എറണാകുളം 273, തൃശൂര്‍ 236, പാലക്കാട് 20, മലപ്പുറം 23, കോഴിക്കോട് 113, വയനാട് 51, കണ്ണൂര്‍ 45, കാസര്‍ഗോഡ് 17 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ഇതോടെ 6464 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,51,349 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,25,639), 87 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,32,51,788) നല്‍കി.·

15 മുതല്‍ 17 വയസുവരെയുള്ള 78 ശതമാനം (12,03,537) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 45 ശതമാനം (6,88,679) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (14,86,189)· മാര്‍ച്ച് 11 മുതല്‍ 17 വരെയുള്ള കാലയളവില്‍, ശരാശരി 8509 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2.2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 2.1 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; നാല് യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ ജിം ട്രെയിനറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലിസ് പിടിയിലായി. കീഴുന്ന സ്വദേശികളായ സി പി അര്‍ജുന്‍ (20), കെ വി റിവിത്ത് (32),...

നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്....

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

Popular this week