ബംഗളുരു: ദിവസവും നാല് കുപ്പിവരെ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിച്ചിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. യാദ്ഗിര്‍ ഹുന്‍സാഗി താലൂക്കിലെ നാരായണ്‍പുര ഗ്രാമവാസിയായ ബാലു ദേശായി (ഹനമന്ദ് ദേശായി – 18) ആണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പ്രമുഖ കമ്പനിയുടെ എനര്‍ജി ഡ്രിങ്ക് ദിവസേന അമിതമായി കുടിച്ചതിനെ തുടര്‍ന്ന് വൃക്കകള്‍ തകരാറിലായതാണ് മരണത്തിന് കാരണമായതെന്നാണ് പ്രദേശവാസികളും ബന്ധുക്കളും ആരോപിക്കുന്നത്. എന്നാല്‍ മരണകാരണം എനര്‍ജി ഡ്രിങ്ക് ആണെന്ന് വ്യക്തമല്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ശരിയായ കാരണമറിയാന്‍ പോസ്റ്റ്മോര്‍ട്ടത്തിലൂടെയേ സാധിക്കൂ എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
മരണപ്പെട്ട ബാലുവിന് ദിവസവും നാല് കുപ്പി വരെ എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്ന കടുത്ത ശീലമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഈ അപകടകരമായ ശീലത്തില്‍ നിന്ന് പിന്മാറണമെന്നും ഉപയോഗം കുറയ്ക്കണമെന്നും കുടുംബാംഗങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും അത് പാലിക്കാന്‍ യുവാവ് തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം പെട്ടെന്ന് ആരോഗ്യനില അതീവ വഷളായതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. അമിത പാനീയ ഉപയോഗം മൂലമുണ്ടായ വൃക്ക തകരാറാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പ്രാഥമികമായി സംശയിക്കുന്നുണ്ടെങ്കിലും, പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു.
യുവാവിന്റെ ദാരുണമായ മരണത്തിന് പിന്നാലെ ഗ്രാമത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ക്കെതിരെ ജനരോഷവും പ്രതിഷേധവും ശക്തമായി. യുവാക്കളും നാട്ടുകാരും ഒത്തുചേര്‍ന്ന് വിപണിയില്‍ ലഭ്യമാകുന്ന നൂറുകണക്കിന് എനര്‍ജി ഡ്രിങ്ക് ബോട്ടിലുകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് തകര്‍ക്കുകയും, പാനീയങ്ങള്‍ റോഡിലേക്ക് ഒഴുക്കി കളയുകയും ചെയ്തു.
തുടര്‍ന്ന് ഒഴിഞ്ഞ ബോട്ടിലുകള്‍ക്ക് തീയിട്ട നാട്ടുകാര്‍, തങ്ങളുടെ ഗ്രാമത്തില്‍ ഇത്തരം പാനീയങ്ങള്‍ വില്‍ക്കുന്നതിലുള്ള കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇനി മേലാല്‍ ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കില്ലെന്ന് യുവാക്കളും പ്രദേശവാസികളും ചടങ്ങില്‍ വെച്ച് ഒന്നിച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അമിത അളവില്‍ കഫീനും പഞ്ചസാരയും അടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ യുവാക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പാണ് ഈ

