ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പീഡനശ്രമം: പോക്സോ കേസില്‍ സിദ്ധന്‍ അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പീഡനശ്രമം: പോക്സോ കേസില്‍ സിദ്ധന്‍ അറസ്റ്റില്‍

അടൂര്‍: കുടുംബ വഴക്ക് തീര്‍ക്കാന്‍ പൂജ ചെയ്യാമെന്ന് വിശ്വസിപ്പിച്ചെത്തിയ സിദ്ധനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് കളത്തിവിള കാഞ്ഞിരവിള വീട്ടില്‍ രഞ്ജു തങ്കപ്പ (50) നാണ് അറസ്റ്റിലായത്.

ദാമ്പത്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്ന പേരില്‍ പൂജകള്‍ നടത്തി വന്നിരുന്ന ആളാണ് രഞ്ജു. ഇത്തരത്തില്‍ കുടുംബവഴക്ക് പരിഹരിക്കാനുള്ള പൂജകള്‍ക്കായി അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാത്രം പൂജകള്‍ക്കെന്ന പേരില്‍ വീട്ടില്‍ ഒറ്റയ്ക്കാക്കി മറ്റുള്ളവരെ ഇയാള്‍ മാറ്റി നിര്‍ത്തി. തുടര്‍ന്നായിരുന്നു പീഡനശ്രമം.

കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതിനനുസരിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഉടന്‍ തന്നെ കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. എസ്എച്ച്ഓ അജയന്‍, എസ്ഐമാരായ പ്രതീഷ്, അനൂപ് രാഘവന്‍, പോലീസ് ഉദ്യോഗസ്ഥരായ രാജഗോപാല്‍,നിതിന്‍,സുരേഷ്,സുനിത എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News