ഒരു കരിക്ക് ഷേക്ക് കുടിയ്ക്കാന്‍ മോഹം…തെങ്ങില്‍ കയറി കരിക്കിട്ട് കുഞ്ചാക്കോ ബോബന്‍
കൊച്ചി: മലയാള സിനിമയിലെ മുന്‍നിര നടനാണ് കുഞ്ചാക്കോ ബോബന്‍. സിനിമാ കുടുംബത്തില്‍ നിന്നും കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ മലയാളക്കരുടെ യൂത്ത് ഐക്കണ്‍ ആയി മാറുകയായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നിന്ന താരം തിരിച്ചുവന്നത് മലയാള സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി കൊണ്ടായിരുന്നു. തന്റെ ചോക്ലേറ്റ് ഇമേജിന് അപ്പുറത്തേക്ക് വളര്‍ന്ന്, ഇന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിക്കുന്ന താരമായി മാറിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
ഫേസ് ബുക്കില്‍ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്.തെങ്ങില്‍ കയറി കരിക്കിട്ട് ഷേക്ക് അടിച്ച് കുടിച്ചകഥയാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിയ്ക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ..
ഒരു കരിക്ക് ഷേക്ക് കുടിക്കാൻ മോഹം..ഒന്നും നോക്കിയില്ല !!അപ്പൊത്തന്നെ തെങ്ങു കേറി….കരിക്കിട്ടു …ഷെയ്ക്കടിച്ചു ഉണ്ടാക്കി…കുടിച്ചു !!!ആഗ്രഹങ്ങൾ മാറ്റിവെക്കരുത് …പരിശ്രമിച്ചു ,അപ്പോൾത്തന്നെ സാധിക്കണം!!…..……#HOLI-dayFun
തന്റെ സിനിമകളോടുള്ള സമീപനത്തെക്കുറിച്ചുള്ള കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല താനെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നു.. രാമന്റെ ഏദന്‍ തോട്ടം, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു.
ഞാന്‍ ഭാഗമാകുന്ന സിനിമകള്‍ പറയുന്നത് മാറ്റി മറിക്കാത്ത സത്യങ്ങളാണ്. ഒന്നെങ്കില്‍ അത് സംഭവിച്ചതാകാം അല്ലെങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. അത് രസകരമാക്കരുവാന്‍ മാറ്റങ്ങള്‍ വരുത്തുകയില്ല. നായാട്ടോ പടയോ നോക്കൂ. സ്ത്രീകളെ പിന്തുണയ്ക്കുന്നെന്ന് പറഞ്ഞ ശേഷം സ്ത്രീവിരുദ്ധ സിനിമ ചെയ്യുന്നയാളല്ല രാമന്റെ ഏദന്‍ തോട്ടം, ഭീമന്റെ വഴി തുടങ്ങിയ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.
പട ആണ് കുഞ്ചാക്കോ ബോബന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ശക്തമായ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന സിനിമയുടെ സംവിധാനം കമല്‍ കെഎം ആണ്. വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 1996 ല്‍ അയ്യങ്കാളിപ്പടയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് ചിത്രം അവതരിപ്പിക്കുന്നത്.
നിരവധി സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിലൊരുങ്ങുന്നത്. തമിഴ് അരങ്ങേറ്റ സിനിമയായ രണ്ടഗം, പകലും പാതിരാവും, അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, എന്താടാ സജി, പദ്മിനി, അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായ ആറാം പാതിര, ഗര്‍ര്‍ര്‍, മറിയം ടെയ്ലേഴ്സ് തുടങ്ങിയ സിനിമകളാണ് ചാക്കോച്ചന്റേതായി അണിയറയിലൊരുങ്ങുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.