പുതിയ ഫാഷന്‍ പരീക്ഷണവുമായി നടി ഉര്‍ഫി ജാവേദ്; ഇത്തവണ എത്തിയത് ബിക്കിനിയില്‍ മഞ്ഞ പൂക്കള്‍ പിടിപ്പിച്ച്
മുംബൈ:ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടി ഉര്‍ഫി ജാവേദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. കൂടുതലും വലിയ വിമര്‍ശനങ്ങളിലേയ്ക്കാണ് ഉര്‍ഫിയുടെ പോസ്റ്റുകള്‍ ചെന്നെത്തുന്നത്.
തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ ആണ് ഉര്‍ഫിയ്ക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാദങ്ങളുടെ കളിത്തോഴി എന്നാണ് ഉര്‍ഫി ജാവേദ് അറിയപ്പെടുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്ക് സ്ഥിരം ഇരയാകാറുണ്ട് ഉര്‍ഫി.
ഇപ്പോഴിതാ ഉര്‍ഫിയുടെ പുതിയ വസ്ത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ബിക്കിനിയില്‍ മഞ്ഞ പൂക്കള്‍ പിടിപ്പിച്ചാണ് ഉര്‍ഫി പുതിയ സ്‌റ്റൈല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഷോട്ടോഷൂട്ടിന്റെ വീഡിയോയും ഉര്‍ഫി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിവെച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും മറ്റും നിരവധി വിമര്‍ശനങ്ങള്‍ നേരിടുമ്‌ബോഴും അതില്‍ തളരാതെ തന്നെയാണ് ഉര്‍ഫി മുന്നോട്ട് പോകുന്നത്. എത്രപേര്‍ പരിഹസിച്ചാലും ഒരു വിട്ടുവീഴ്ച്ചയ്ക്കും താരം തയ്യാറാകാറില്ല. പരിഹസിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയും നല്‍കാറുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ചാക്ക് ഉപയോഗിച്ചും പ്ലാസ്റ്റിക് ഉപയോഗിച്ചും പുതിയ ഫാഷന്‍ പരീക്ഷണങ്ങള്‍ ഉര്‍ഫി പങ്കുവെച്ചിരുന്നു. ഇതാണോ ഫാഷന്‍ എന്ന് ചോദിച്ചായിരുന്നു ആളുകള്‍ ഉര്‍ഫിയ്‌ക്കെതിരെ ആക്രമണം ആരംഭിച്ചത്.