31.1 C
Kottayam
Thursday, May 2, 2024

ഡി.വൈ.എഫ്.ഐ ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ക്ലിപ്പ് , വെട്ടിലായി കോട്ടയത്തെ സി.പി.എം നേതാവ്,ക്ലിപ്പ് പ്രത്യക്ഷമായത് 50 ലധികം വനിതാ പ്രവര്‍ത്തകരുള്ള ഗ്രൂപ്പില്‍

Must read

കോട്ടയം :കുമരകത്ത് ഡി.വൈ.എഫ് പ്രവര്‍ത്തകരുടെ വാട്‌സ ആപ്പ് ഗ്രൂപ്പില്‍ അശ്‌ളീല വീഡിയോ ദൃശ്യം അയച്ച പ്രാദേശിക നേതാവ് വെട്ടിലായി.സി.പി.എം കുമരകം ലോക്കല്‍ കമ്മിറ്റിയംഗം സുരേഷാണ് ീഡിയോ അയച്ചത്. ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തകരും ലോക്കല്‍ സെക്രട്ടറിയുടെ മകളുമടക്കം അംഗങ്ങളായ ഗ്രൂപ്പിലാണ് ലോക്കല്‍ കമ്മിറ്റിയംഗത്തിന് അമളി പിണഞ്ഞത്. അബദ്ധം തിരിച്ചറിഞ്ഞ് ഡിലീറ്റ് ചെയ്‌തെങ്കിലും പാര്‍ട്ടി നേതാക്കളില്‍ പലരും വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകളെടുത്ത് സൂക്ഷിച്ചിരുന്നു.റെഡ് ആര്‍മി കുമരകത്തിനൊപ്പം ട്ടി പ്രവര്‍ത്തകര്‍ തന്നെ ഉള്‍പ്പെടുന്ന മറ്റൊരു ഗ്രൂപ്പായ മിറാഷ് കുമരകം എന്ന ഗ്രൂപ്പിലും വീഡിയോ പോസ്റ്റ് ആയിരുന്നു.

അമ്പതിലേറെ വനിതകളാണ് രണ്ടു ഗ്രൂപ്പുകളിമുള്ളത്. ഗ്രൂപ്പില്‍ വീഡിയോ എത്തയതോടെ ഇവരുടെ ഭാഗത്തു നിന്നും സുരേഷിനെതിരെ ഇവരുടെ ഭാഗത്തു നിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.സാമൂഹമാധ്യമത്തില്‍ പുലര്‍ത്തേണ്ട ജാഗ്രത പുലര്‍ത്താത്ത സുരേഷിന്റേത് കടുത്ത പെരുമാറ്റ ദൂഷ്യമാണ് എന്നാണ് പാര്ട്ടി അംഗങ്ങളുടെ വാദം. ഇയാള്‍ക്കെതിരായി മാതൃകാപരമായ നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week