25.4 C
Kottayam
Friday, May 17, 2024

ആലുവയിൽ ലോറി മെട്രോ തൂണിലിടിച്ച് രണ്ട് മരണം: അപകടം കാണാൻ നിർത്തിയ കാറിൽ മറ്റൊരു കാറിടിച്ചു

Must read

ആലുവ: മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ച രണ്ടുപേരും ആന്ധ്രാസ്വദേശികളാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ആന്ധ്രയില്‍നിന്ന് എറണാകുളം ഭാഗത്തേക്ക് മീന്‍ കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മുട്ടത്തുവെച്ച് ലോറി മെട്രോ തൂണിലിടിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് കരുതുന്നത്.

അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് നഗരത്തിലേക്ക് വരുകയായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട ലോറി കാണാന്‍ പെട്ടെന്ന് നിര്‍ത്തുകയായിരുന്നു. തൊട്ടുപിന്നില്‍ വന്ന മറ്റൊരു കാര്‍ ഈ കാറിലിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week