25.4 C
Kottayam
Friday, May 17, 2024

മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു; സംഭവം കോട്ടയത്ത്

Must read

കോട്ടയം: മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കിയ മകനെ മാതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോട്ടയം കുറിച്ചി ഒന്നാംവാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് മാതാവ് ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്. രാജേഷിന്റെ തലയ്ക്കും നെഞ്ചിലുമാണ് വെട്ടേറ്റത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനാണ് രാജേഷ്. ഇയാൾ നിരന്തരം മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുമായിരുന്നു. ഇന്നലെ രാജേഷ് മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും ഓമനയെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതിൽ സഹികെട്ട് ഓമന മകനെ വെട്ടുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ രാജേഷിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാൾ നിലവിൽ കോട്ടയം മെഡിക്കൽ ചികിത്സയിൽ കഴിയുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week