24.9 C
Kottayam
Saturday, June 6, 2026

‘മിറർ സെൽഫി’ ഹോട്ട് ലുക്കിൽ മാളവിക ജയറാം, ചിത്രം വൈറൽ

Must read

കൊച്ചി:പർവതിയുടേയും ജയറാമിന്റെയും മകൾ ചക്കി എന്ന മാളവിക ജയറാമിന്റെ സിനിമ അരങ്ങേറ്റം മലയാളികളുടെ ഒരു സ്വപ്നമാണ്. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ മാളവിക നിറഞ്ഞുനിൽക്കാറുണ്ട്. എന്നാൽ സിനിമയേക്കാൾ തനിക്ക് മോഡലിങാണ് താൽപര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടാറുണ്ട് . ഇപ്പോഴിതാ തന്റെ ഒരു മിറർ സെൽഫി താരം പങ്കുവെച്ചിരിക്കുകയാണ്. ഹോട്ട് ലുക്കിലുള്ള മാളവികയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. നിരവധി ആരാധകരാണ് കമന്റുമായെത്തുന്നത്.

- Advertisement -

വൈകാതെ തന്നെ മകള്‍ സിനിമയിലേക്കെത്തുമെന്നായിരുന്നു ഇടയ്ക്ക് ജയറാം പറഞ്ഞത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാളവികയെ ആയിരുന്നു. സിനിമയുടെ കഥയൊക്കെ കേട്ടുവെങ്കിലും താന്‍ നായികയായി അഭിനയിക്കാനായിട്ടില്ലെന്നായിരുന്നു മാളവിക പറഞ്ഞത്. അതിന് ശേഷമായാണ് ചിത്രത്തിലേക്ക് കല്യാണി പ്രിയദര്‍ശനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷത്തിലെത്തിയിരുന്നു.

- Advertisement -

തമിഴ് സിനിമയില്‍ നിന്നും അവസരം ലഭിച്ചിരുന്നു. ജയം രവിയായിരുന്നു വിളിച്ചത്. അതും സ്വീകരിച്ചിരുന്നില്ല. ഇപ്പോള്‍ ഇഷ്ടം പോലെ കഥകള്‍ കേള്‍ക്കുന്നുണ്ട്. വൈകാതെ തന്നെ അത് സംഭവിക്കുമെന്നുമായിരുന്നു മാളവിക പറഞ്ഞത്. വിജയ് യുടെ കട്ട ഫാനായ മാളവിക മലയാളത്തില്‍ ഉണ്ണി മുകുന്ദനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. തന്റെ ഉയരത്തിന് അനുയോജ്യനായ നായകനാണ് ഉണ്ണി എന്നായിരുന്നു താരപുത്രി പറഞ്ഞത്.

- Advertisement -

ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. മായം സെയ്‍തായ് പൂവെ എന്ന മ്യൂസിക്കൽ ആൽബത്തിൽ മാളവിക നായികയായി എത്തിയിരുന്നു. അശോക് ശെൽവനാണ് നായകനായി അഭിനയിച്ചത്. . എന്തായാലും മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം മാളവികയുടെ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week