28 C
Kottayam
Thursday, June 18, 2026

പശ്ചിമേഷ്യയിൽ വീണ്ടു സമാധാനത്തിൻ്റെ പുലരിയിലേക്ക്; കരാറിൽ ഒപ്പുവെച്ച് ട്രംപും പെസഷ്കിയാനും

Must read

വാഷിങ്ടൺ: അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയ്ക്ക് ശേഷം വെർസൈൽസ് കൊട്ടാരത്തിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ അത്താഴവിരുന്നിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ട്രംപും ധാരണാ പത്രത്തിൽ ഒപ്പുവെച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

തിങ്കളാഴ്ചയാണ് യു.എസും ഇറാനും ഇടക്കാലസമാധാനക്കരാറിൽ ഓൺലൈനായി ഒപ്പിട്ടത്. കരാർ പ്രഖ്യാപനമുണ്ടായതിനുപിന്നാലെ നാവിക ഉപരോധം പിൻവലിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. കരാർ ഔദ്യോഗികമായി ഒപ്പിട്ടാൽ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതോടെയാണ് ഇറാൻ ഹോർമുസ് അടച്ചത്.

- Advertisement -

കരാർ പ്രാബല്യത്തിലാകുന്നതോടെ ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്കുമേലേർപ്പെടുത്തിയ ഉപരോധം യു.എസ്. ഇളവുചെയ്തേക്കും. അതുവഴി ഇറാന് എണ്ണവിൽപ്പന പുനരാരംഭിക്കാനും നിലവിൽ ലോക രാജ്യങ്ങളിൽ നേരിടുന്ന ഇന്ധനദൗർലഭ്യത്തിനും പരിഹാരമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെരുവുനായ്ക്കള്‍ സ്‌കൂട്ടറിന് നേരെ പാഞ്ഞടുത്തു; വാഹനം മറിഞ്ഞ് 75കാരി മരിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് തെരുവുനായ ശല്യം വന്‍ ഭീഷണിയാകുന്നു എന്ന വാര്‍ത്തകള്‍ക്ക് അടിവരയിട്ട് വീണ്ടുമൊരു ദാരുണ മരണം കൂടി. തൃശ്ശൂര്‍ മുറ്റിച്ചൂരില്‍ തെരുവുനായ്ക്കള്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എഴുപത്തിയഞ്ചുകാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം...

ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പീഡനശ്രമം: പോക്സോ കേസില്‍ സിദ്ധന്‍ അറസ്റ്റില്‍

അടൂര്‍: കുടുംബ വഴക്ക് തീര്‍ക്കാന്‍ പൂജ ചെയ്യാമെന്ന് വിശ്വസിപ്പിച്ചെത്തിയ സിദ്ധനെ പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് പോരുവഴി ഇടക്കാട് കളത്തിവിള കാഞ്ഞിരവിള വീട്ടില്‍ രഞ്ജു തങ്കപ്പ (50) നാണ്...

ആരോഗ്യത്തിനായി ദിവസേന കുടിച്ചത് നാല് കുപ്പി വരെ എനര്‍ജി ഡ്രിങ്ക്; വൃക്ക രോഗം ബാധിച്ച് പതിനെട്ടുകാരൻ മരിച്ചു; രോഷം പൂണ്ട് കടകളിലെ കുപ്പികള്‍ റോഡിലിട്ട് കത്തിച്ച് ഗ്രാമവാസികള്‍

ബംഗളുരു: ദിവസവും നാല് കുപ്പിവരെ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിച്ചിരുന്ന വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. യാദ്ഗിര്‍ ഹുന്‍സാഗി താലൂക്കിലെ നാരായണ്‍പുര ഗ്രാമവാസിയായ ബാലു ദേശായി (ഹനമന്ദ് ദേശായി - 18) ആണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പ്രമുഖ...

വയനാട്ടില്‍ പനി ബാധിച്ച് 21കാരി മരിച്ചു

കൽപ്പറ്റ:കേരളത്തിലെ മലയോര മേഖലകളിൽ പകർച്ചപ്പനി പടർന്നുപിടിക്കുന്നതിനിടയിൽ വയനാട് ജില്ലയിൽ നിന്നും അതീവ ദയനീയമായ ഒരു മരണവാർത്ത കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വയനാട്ടിൽ കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്നുകാരിയായ ഒരു ആദിവാസി...

പോർച്ചുഗലിനെ സമനിലയിൽ തളച്ച് കന്നി ലോകകപ്പ് കളിക്കുന്ന കോംഗോ; റൊണാൾഡോ നിറംമങ്ങി, ചരിത്ര നേട്ടവുമായി ആഫ്രിക്കൻ കരുത്ത്

ഹൂസ്റ്റൺ:ഫിഫ ലോകകപ്പിലെ ഏറ്റവും വലിയ കിരീടസാധ്യതയുള്ള പ്രമുഖ ടീമുകളിലൊന്നെന്ന വലിയ പെരുമയുമായെത്തിയ പോർച്ചുഗലിനെ അട്ടിമറി സമനിലയിൽ തളച്ച് (1-1) കന്നി ലോകകപ്പ് കളിക്കുന്ന കോംഗോ ചരിത്രം സൃഷ്ടിച്ചു. അമേരിക്കയിലെ ഹൂസ്റ്റണിൽ വെച്ച് നടന്ന...

Popular this week