കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും പരിക്ക്! മലപ്പുറത്ത് സ്‌കൂട്ടർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി വൻ അപകടം; ഒരാൾ മരിച്ചു

കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും പരിക്ക്! മലപ്പുറത്ത് സ്‌കൂട്ടർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി വൻ അപകടം; ഒരാൾക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രി മോർച്ചറിയിൽ

മലപ്പുറം: വെളിമുക്ക് ദേശീയപാതയിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് താഴെപ്പാലം സ്വദേശി ഇബ്രാഹിം (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.

സ്‌കൂട്ടർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News