KeralaNewsRECENT POSTS
കൊറോണ; കൊച്ചിയില്‍ ടൂറിസം രംഗത്തുള്ളവരുടെ യോഗം ഇന്ന്
കൊച്ചി: കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ കൊച്ചിയില്‍ എത്തുന്ന സാഹച്ചര്യത്തില്‍ ടൂറിസം രംഗത്തുള്ളവരുടെ യോഗം ഇന്ന് ചേരും. എറണാകുളം ജില്ലാ കളക്ടറാണ് അടിയന്തര യോഗം വിളിച്ചത്.
ടൂറിസം മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കൊറോണ പ്രതിരോധം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് യോഗം വിളിച്ചത്. ടൂറിസം മേഖലയില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുകയാണ് ലക്ഷ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News