KeralaNewsRECENT POSTS
കല്ലിനിടയില്‍ പോയ സോപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വെള്ളറടയില്‍ വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. നാറാണി മണികണ്ഠ വിലാസത്തില്‍ മണികണ്ഠന്‍ നായരുടെ ഭാര്യ തുളസിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു സംഭവം. കൈക്ക് വേദനയുണ്ടായെങ്കിലും അത് സോപ്പ് എടുക്കുമ്പോള്‍ കല്ലില്‍ ഉരഞ്ഞതാകുമെന്നാണ് തുളസി കരുതിയത്. എന്നാല്‍, അല്പം കഴിഞ്ഞ് നീരുവന്ന് കൈ വീര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇവരെ മകന്‍ സമീപത്തെ വൈദ്യശാലയില്‍ എത്തിച്ചു.
ഒരു മണിക്കൂറിലേറെ തുളസിയെ ഇവിടെ പരിശോധിച്ചെങ്കിലും സമയം ചെല്ലുന്തോറും അവരുടെ നില മോശമാകാന്‍ തുടങ്ങി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ എത്തിയപ്പോഴേക്കും തുളസി മരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News