News

1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് ഭിക്ഷ; യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് മോദി അധികാരത്തിലേറിയപ്പോള്‍: കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ തള്ളിക്കളഞ്ഞ് വിവാദ പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. പ്രധാനമന്ത്രിയായി നരേന്ദ്രമോഡി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണയുടെ പരാമര്‍ശം.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ‘1947 ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014ലാണ്’- കങ്കണ പറഞ്ഞു.

അതേസമയം, ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന പരാമര്‍ശമാണ് കങ്കണയുടേതെന്നും നടി മാപ്പു പറയണമെന്നും സോഷ്യല്‍മീഡിയ ആവശ്യപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker