International

ബ്രിട്ടീഷ് ഗ്രാന്‍പ്രീയ്ക്കിടെ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചൈനീസ് ഡ്രൈവര്‍- വീഡിയോ കാണാം

ണ്ടന്‍: ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഗ്രാന്‍പ്രീക്കിടെ ഉണ്ടായ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആല്‍ഫ റോമിയോ ഡ്രൈവര്‍ സൂ ഗ്വാന്‍യു (Zhou Guanyu). ആശുപത്രിയിലേക്ക് മാറ്റിയ ചൈനീസ് താരത്തിന്റെ നില ഗുരുതരമല്ല. ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഗ്രാന്‍പ്രീയുടെ ആദ്യ ലാപ്പിലായുരുന്നു അസാധാരണ അപകടം. 

160 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുകയായിരുന്ന ജോര്‍ജ് റസല്‍, പിയറി ഗാസ്‌ലി എന്നിവരുമായി കൂട്ടിയിടിച്ച ചോ ഗ്വാന്‍യുവിന്റെ നിയന്ത്രണം നഷ്ടമായി. മലക്കം മറിഞ്ഞ കാര്‍ ടയര്‍വാളും കടന്നുപോയി. ഉടന്‍ തന്നെ ചോ ഗ്വാന്‍യുവിനെ ആശുപത്രിയിലേക്ക് മാറ്റി. വീഡീയോ കാണാം…

ഇരുപത്തിമൂന്നുകാരനായ ഗ്വാന്‍യു ഫോര്‍മുല വണ്‍ ചരിത്രത്തിലെ ആദ്യ ചൈനീസ് ഡ്രൈവറാണ്. ഈ സീസണിലെ ബഹറിന്‍ ഗ്രാന്‍പ്രീയിലായിരുന്നു അരങ്ങേറ്റം. ചൈനീസ് താരത്തിന്റെ പത്താമത്തെ മത്സരത്തിലാണ് കാണികളെ ഞെട്ടിച്ച അപകടം.

അതേസമയം, ഫെറാറിയുടെ കാര്‍ലോസ് സെയ്ന്‍സിന് കിരീടം നേടി. ബ്രിട്ടീഷ് ഗ്രാന്‍പ്രീയില്‍ സെയ്ന്‍സിന്റെ ആദ്യ കിരീടമാണിത്. പോള്‍ പൊസിഷനില്‍ നിന്ന് തുടങ്ങിയ സെയ്ന്‍സ് റെഡ്ബുള്ളിന്റെ സെര്‍ജിയോ പെരസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് ഒന്നാംസ്ഥാനത്ത് എത്തിയത്. മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന്‍ മൂന്നാം സ്ഥാനത്തെത്തി. ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ 181 പോയിന്റുമായി മാക്‌സ് വെര്‍സ്റ്റപ്പന്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 147 പോയിന്റുള്ള സെര്‍ജിയോ പെരസാണ് രണ്ടാം സ്ഥാനത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker