നടന്‍ നരേഷിനൊപ്പം നടി പവിത്രാ ലോകേഷ്, ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്‍റെ ഭാര്യ

മൈസൂര്: തെലുങ്ക് നടന്‍ നരേഷിനും നടി പവിത്രാ ലോകേഷിനും ചെരുപ്പൂരി തല്ലാനൊരുങ്ങി നടന്‍റെ ഭാര്യ രമ്യാ രഘുപതി.

മൈസൂരുവിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. കാലില്‍ നിന്ന് ചെരുപ്പൂരി തല്ലാനായി അടുത്ത രമ്യയെ പൊലീസുകാര്‍ ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മൈസൂരുവില്‍ നരേഷ് താമസിക്കുന്ന ഹോട്ടലില്‍ എത്തിയതായിരുന്നു രമ്യ. അപ്പോഴാണ് ഭര്‍ത്താവിനൊപ്പം പവിത്രയെയും കണ്ടത്. ഇതോടെ രമ്യ ദേഷ്യപ്പെടുകയും തല്ലാനായി ചെരുപ്പൂരുകയുമായിരുന്നു. രമ്യയെ പൊലീസ് തടഞ്ഞു നിര്‍ത്തിയപ്പോള്‍ നരേഷും പവിത്രയും റൂമില്‍ നിന്ന് ഇറങ്ങി ലിഫ്റ്റില്‍ കയറി. ലിഫ്റ്റില്‍ കയറിയ ശേഷം രമ്യയെ നോക്കി വിസിലടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നരേഷിനേയും വിഡിയോയില്‍ കാണാം. നരേഷിന്റെ മൂന്നാം ഭാര്യയാണ് രമ്യ.

നരേഷും പവിത്ര ലോകേഷും വിവാഹിതരായി എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്ബ് നരേഷ് ഇക്കാര്യങ്ങള്‍ നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. കൂടാതെ താന്‍ വിവാഹമോചന നോട്ടീസ് അയച്ചതിന്റെ പ്രതികാരമായി രമ്യ നടത്തുന്ന ശ്രമങ്ങളാണിതെന്നും നരേഷ് പറഞ്ഞിരുന്നു.തങ്ങളിരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ മറ്റൊരു വീഡിയോയിലൂടെ പവിത്രയും നിഷേധിച്ചിരുന്നു. നരേഷും രമ്യ രഘുപതിയും തങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും അവര്‍ പറയുന്നു.

തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്‍റെ സഹോദരനാണ് നരേഷ്. കന്നഡ നടന്‍ മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന്‍ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News