home bannerKeralaNews
അമ്മ വഴക്കു പറഞ്ഞു; പിണങ്ങി മുറിയില്‍ കയറിയ ഏഴുവയസുകാരന്‍ തൊട്ടിലായി കെട്ടിയിരുന്ന സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് ഏഴു വയസ്സുകാരന്‍ തൊട്ടിലായി കെട്ടിയിരുന്ന സാരി കഴുത്തില്‍ കുരുങ്ങി മരിച്ചു. അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
റിജ്വല്‍ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടില്‍ വച്ച് മരിച്ചത്. ഇവിടെ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം. ഈ വീട്ടിലെ കുട്ടികളുമായി റിജ്വല്‍ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടത്.
കുട്ടി കുസൃതി കാണിച്ചതിന് അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയില്‍ എത്തിക്കുംമുമ്പേ മരണം സംഭവിച്ചെന്നും റിജ്വലിന്റെ അമ്മമ്മയും പ്രതികരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News