23.4 C
Kottayam
Thursday, July 2, 2026

CATEGORY

Cricket

സൂപ്പർ ഓവർ പോരാട്ടം, ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് ജയം; സെഞ്ചുറിയുമായി നിസങ്ക

ദുബായ്: ഏഷ്യാകപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ലങ്കയ്ക്ക് സൂപ്പർ ഓവറിൽ തോൽവി. സൂപ്പർ ഓവറിൽ ലങ്ക ഉയർത്തിയ മൂന്ന് റൺസ് വിജയലക്ഷ്യം ഇന്ത്യ അനാസായാസം മറികടന്നു. ഇന്ത്യ ഉയർത്തിയ...

‘കളി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിൽത്തന്നെയായിരിക്കണം’ ഹസ്തദാനവിവാദത്തിൽ ടീം ഇന്ത്യയെ വിമർശിച്ച് ശശി തരൂർ

തിരുവനന്തപുരം: പാകിസ്താനുമായി കളിക്കാൻ തീരുമാനിച്ചാൽ കളിയുടെ സ്പിരിറ്റിൽത്തന്നെ കളിക്കണമായിരുന്നു. കാർഗിൽ യുദ്ധകാലത്തും ഇന്ത്യൻ ടീം പാകിസ്താനുമായി ക്രിക്കറ്റ് കളിച്ചിട്ടുമുണ്ട് കൈകൊടുത്തിട്ടുമുണ്ട് -തരൂർ വ്യക്തമാക്കി. ‘‘കളി കളിയുടെ സ്പിരിറ്റിൽത്തന്നെ എടുക്കണം. അതിലേക്ക് രാഷ്ട്രീയവും സൈനികനീക്കങ്ങളും ഉൾപ്പെടുത്തരുത്....

ഏഷ്യാകപ്പ് ക്രിക്കറ്റ്‌: ബംഗ്ലാദേശിനെ തകർത്ത് പാകിസ്താൻ; ഇന്ത്യ-പാക് സ്വപ്‌നഫൈനല്‍

ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് ഫൈനല്‍. വ്യാഴാഴ്ച സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ പാകിസ്താന്‍ കീഴടക്കിയതോടെയാണ് കലാശപ്പോരിന്റെ ചിത്രം തെളിഞ്ഞത്. ടൂര്‍ണമെന്റില്‍ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാന്‍ പോകുന്നത്. കളിച്ച രണ്ട് മത്സരങ്ങളിലും...

സൂപ്പര്‍ ഫോറിൽ ബംഗ്ലാദേശിനെ വീഴ്ത്തിയത് 41 റണ്‍സിന്; ജയത്തോടെ ഏഷ്യ കപ്പ് ഫൈനലില്‍ പ്രവേശിച്ച് ടീം ഇന്ത്യ; കലാശപ്പോരിലെ ഇന്ത്യയുടെ എതിരാളികളെ ഇന്ന് അറിയാം

ദുബായ്: തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ.ഇന്ന് ന 41 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചതോടെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ വീണ്ടും ഫൈനലുറപ്പിച്ചത്.ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ്...

അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിട്ടും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കിയില്ല; ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനെതിരെ വിമർശനം

ദുബായ്: നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരേ 41 റൺസ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 127 റൺസിന് പുറത്തായി. അതോടെ ഇന്ത്യ ഫൈനലിൽ...

ഞങ്ങൾക്ക് സംശയമില്ല, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ അവൻ അനുയോജ്യൻ’ സഞ്ജു സാംസണ് പിന്തുണയുമായി സഹപരിശീലകന്‍

ദുബായ്: ഏഷ്യാ കപ്പിൽ സഞ്ജു സാംസണിനെ അഞ്ചാം നമ്പറിൽ കളിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ താരത്തിന് ശക്തമായ പിന്തുണയുമായി ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷാറ്റ്. ടി20 ഫോർമാറ്റിൽ ഓപ്പണറായി കളിച്ചും സെഞ്ചുറികൾ...

ഹരോൾഡ് ഡിക്കി ബേർഡ് അന്തരിച്ചു, വിടപറഞ്ഞത് മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച അമ്പയർ

ലണ്ടൻ: ഇതിഹാസ ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയർ ഹരോൾഡ് ഡിക്കി ബേർഡ് (92) അന്തരിച്ചു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോർക്‌ഷെയറാണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്ത്യ ആദ്യമായി ചാമ്പ്യന്മാരായ 1983-ലേതുൾപ്പെടെ മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച...

‘ഇനി ഇന്ത്യയെ തോല്‍പ്പിക്കാന്‍ പി.സി.ബി ചെയര്‍മാനും പാക് സൈനിക മേധാവിയും ഓപ്പണ്‍ ചെയ്യണം; മുന്‍ ചീഫ് ജസ്റ്റിസും ചീഫ് ഇലക്ഷന്‍ കമ്മീഷണറും അമ്പയര്‍മാരാകണം; മൂന്നാം അമ്പയറായി ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇറങ്ങണം’...

ലഹോര്‍: ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളില്‍ ഇനി പാക്കിസ്ഥാന് ജയിക്കാന്‍ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയും പാക്കിസ്ഥാന്‍ സൈനിക തലവന്‍ ജനറല്‍ അസിം മുനീറും പാഡ് ധരിച്ച് ഓപ്പണര്‍മാരായി കളിക്കാനിറങ്ങേണ്ടിവരുമെന്ന് പാക്ക് മുന്‍ ക്യാപ്റ്റനും മുന്‍...

പാക്കിസ്ഥാന് തോൽവി തന്നെ വിധി ;ഏഷ്യാ കപ്പ് ഫോറിലും ഇന്ത്യക്ക് തകർപ്പൻ ജയം 

ദുബായ്: മൈതാനത്തിനകത്തും പുറത്തും കത്തിനിന്ന വിവാദങ്ങൾ. വിട്ടുകൊടുക്കാത്ത നിലപാടുകൾ. ഒടുക്കം മൈതാനത്ത് വീണ്ടും വിജയഭേരി മുഴക്കി ഇന്ത്യ. സൂപ്പർ ഫോറിലും പാകിസ്താനെ സൂര്യകുമാറും സംഘവും തകർത്തെറിഞ്ഞു. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താൻ...

ഏഷ്യാ​കപ്പ് സൂപ്പർ ഫോറിൽ പാകിസ്താനെതിരേ ഇന്ത്യക്ക് ഫീൽഡിങ്, കൈകൊടുക്കാതെ സൂര്യകുമാർ

ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെതിരേ ഇന്ത്യക്ക് ഫീൽഡിങ്. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും തിരിച്ചെത്തി....

Latest news