ഒന്നിലധികം സ്ത്രീകളുമായി ലൈംഗികബന്ധം, ഓഡിയോ പുറത്തായി, ഇംഗ്ലീഷ് സൂപ്പര്‍താരം മാസങ്ങളായി ഒളിവിൽ

ലണ്ടന്‍: സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങള്‍ വിവരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായതിനു പിന്നാലെ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റനും ടീമിന്റെ സഹപരിശീലകനുമായ പോള്‍ കോളിങ്‌വുഡ് ഒളിവില്‍. വഴിവിട്ട സ്വകാര്യ ജീവിതം പരസ്യമായതിനൊപ്പം കോടികളുടെ നികുതി വെട്ടിപ്പിന്റെ കഥകൂടി പുറത്തായതോടെയാണ് ഇംഗ്ലണ്ടിന് ആദ്യമായി ടി20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്റെ ‘മുങ്ങല്‍’.

കഴിഞ്ഞ ഡിസംബറില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കോളിങ്‌വുഡിനെ അവസാനമായി മാധ്യമങ്ങള്‍ കണ്ടത്. വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ താരം ടീമിനൊപ്പം ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കോളിങ്‌വുഡിന്റെ തിരോധാനം ചര്‍ച്ചയാകുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അവധിയില്‍ പോകുന്നു എന്നാണ് കോളിങ്‌വുഡ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.

2023 ഏപ്രിലില്‍ ഒരു പോഡ്കാസ്റ്റിനിടെ സഹതാരമായിരുന്ന ഗ്രെയിം സ്വാന്‍, കോളിങ്‌വുഡിന്റെ വഴിവിട്ട ബന്ധങ്ങള്‍ വിവരിക്കുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് പ്രതികരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. അശ്ലീലം കലര്‍ന്ന ഈ ഓഡിയോ ക്ലിപ്പ് അക്കാലത്ത് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരുന്നു. ഒന്നിലേറെ സ്ത്രീകളുമായി രണ്ടു മണിക്കൂറോളം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനെക്കുറിച്ചുള്ള വിവരണമായിരുന്നു ഓഡിയോയിലുണ്ടായിരുന്നത്. സംഭവത്തിന്റെ സമയവും പശ്ചാത്തലവും വ്യക്തമല്ലെങ്കിലും, ഇത് കോളിങ്‌വുഡിനു മാത്രം സാധിക്കുന്ന കാര്യമാണെന്ന് സ്വാന്‍ പറഞ്ഞതോടെയാണ് താരത്തിന്റെ വഴിവിട്ട ജീവിതം ചര്‍ച്ചയാകുന്നത്.

കളിച്ചിരുന്ന കാലത്ത് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്ന കോളിങ്‌വുഡ്, മികച്ച ഒരു ഓള്‍റൗണ്ടര്‍ കൂടിയായിരുന്നു. 49-കാരനായ താരം ഇപ്പോള്‍ വിവാഹ മോചിതനാണ്. ഇതാദ്യമായല്ല വഴിവിട്ട ജീവിതത്തിന്റെ പേരില്‍ കോളിങ്‌വുഡ് വിവാദത്തില്‍പ്പെടുന്നത്. 2007-ലെ ടി20 ലോകകപ്പിനിടെ കോളിങ്വുഡിനെ കേപ്ടൗണ്‍ ‘സ്ട്രിപ് ക്ലബ്ബായ മാവെറിക്‌സില്‍’ കണ്ടത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് താരത്തിന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് 1000 പൗണ്ട് പിഴ ചുമത്തിയിരുന്നു.

2022-ല്‍, ഓസ്ട്രേലിയയില്‍ നടന്ന ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ തോല്‍വിക്കു പിന്നാലെ താരം ഇംഗ്ലണ്ടിന്റെ ഇടക്കാല പരിശീലകനായി നിയമിതനായിരുന്നു. ഇതിനു തൊട്ടുപിന്നാലെ താരം വിവാദത്തില്‍പ്പെട്ടു. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് ഇംഗ്ലണ്ട് 10 വിക്കറ്റിന് തോറ്റതിന് ദിവസങ്ങള്‍ക്ക് ശേഷം ബാര്‍ബഡോസ് ബീച്ചില്‍ ഒരു യുവതിയെ ചുംബിച്ച് നില്‍ക്കുന്ന കോളിങ്വുഡിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

സമീപകാലത്ത് എച്ച്എം റവന്യൂ & കസ്റ്റംസുമായുള്ള (എച്ച്എംആര്‍സി) ഒരു നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ഇതോടെ നികുതിവെട്ടിപ്പിന് 196,000 പൗണ്ട് (ഏകദേശം 2 കോടി രൂപ) താരത്തില്‍ നിന്ന് പിഴ ഈടാക്കാന്‍ ഉത്തരവിട്ടിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് ഡീലുകളില്‍ നിന്നുള്ള വരുമാനം മറച്ചുവെയ്ക്കുന്നതിനും നികുതി ബാധ്യത കുറയ്ക്കുന്നതിനു വേണ്ടി താരം അനധികൃതമായി ‘പിഡിസി റൈറ്റ്‌സ്’ എന്ന പേഴ്സണല്‍ സര്‍വീസസ് കമ്പനിയെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

കോളിങ്‌വുഡിന്റെ രാത്രികാല ജീവിതശൈലിയും ഫീല്‍ഡിന് പുറത്തുള്ള പ്രൊഫഷണലിസമില്ലായ്മയും വ്യക്തിപരമായ പ്രശ്‌നങ്ങളും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന് തലവേദന സൃഷ്ടിച്ചിരുന്നതായാണ് വിവരം. 2005-ലെ ഇംഗ്ലണ്ട് ആഷസ് ടീം ഈ വര്‍ഷം വീണ്ടും ഒത്തുചേര്‍ന്നപ്പോള്‍, കോളിങ്‌വുഡിന്റെ ആഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News