‘ഡൽഹിയിൽ സമരംചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ; ടൊവിനോയുടെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം

'രാഷ്ട്രീയം നോക്കി വാതുറന്നു'; സിജെപിയെ പിന്തുണച്ച ടൊവിനോയുടെ വീടിനുമുന്നിൽ യുവമോർച്ച പ്രതിഷേധം

ഇരിങ്ങാലക്കുട: നടൻ ടൊവിനോ തോമസിന്റെ വീടിനുമുന്നിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം നടത്തി യുവമോർച്ച പ്രവർത്തകർ. ഡൽഹിയിൽ സമരംചെയ്യുന്ന വിദ്യാർഥികൾക്ക് അനുകൂലമായി ടൊവീനോ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് പ്രതിഷേധം.

‘കേരളത്തിലെ പി.എസ്.സി. അഴിമതിക്കെതിരേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള യുവതീയുവാക്കൾ മണ്ണുവാരിത്തിന്ന് സമരം ചെയ്യുമ്പോഴും സ്വന്തം ജില്ലയായ തൃശ്ശൂരിൽ നഴ്‌സുമാർ രാപ്പകൽ സമരം നടത്തുമ്പോഴും പ്രതികരിക്കാത്ത നടൻ രാഷ്ട്രീയം നോക്കി വായ തുറന്നു’ എന്ന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

ചെട്ടിപ്പറമ്പിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിലെ വീടിനു മുന്നിൽ നടത്തിയ സമരം യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് ഉദ്ഘാടനം ചെയ്തു. ആളൂർ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അശ്വന്ത്, മണ്ഡലം സെക്രട്ടറി ശ്രീമോൻ, നേതാക്കളായ അഭിനവ്, രാഹുൽ, പ്രഫുൽ തുടങ്ങിയവർ നേതൃത്വം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News