Home-bannerKeralaNews
ആലപ്പുഴയില്‍ വന്‍ തീപ്പിടുത്തം,ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റ് കത്തി നശിച്ചു
ആലപ്പുഴ: പ്രമുഖ ഗൃഹോപകരണ-ചില്ലറ വില്‍പ്പന ശൃംഖലയായ ബിസ്മിയുടെ ആലപ്പുഴയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം.ഗോഡൗണ്‍ ഭാഗത്ത് പുലര്‍ച്ചെ 2.45 നാണ് തീപ്പിടുത്തമുണ്ടായത്.അരി,എണ്ണ,പാത്രങ്ങള്‍ എന്നിവ സൂക്ഷിച്ച ഭാഗത്തായിരുന്നു തീപ്പിടുത്തം.
ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിയ്ക്കുയും തുടര്‍ന്ന് തീ പടര്‍ന്ന് പിടിയ്ക്കുകയുമായിരുന്ന എന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ആറു ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി ഒരു മണിക്കൂറോളം ശ്രമിച്ച ശേഷമാണ് തീയണയ്ക്കാനായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News