NationalNewsRECENT POSTS
ഭഗത് സിംഗിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിച്ച 12 വയസുകാരന് ദാരുണാന്ത്യം
ഭോപ്പാല്‍: സ്വാതന്ത്ര സമര സേനാനി ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്ന രംഗം അനുകരിക്കുന്നതിനിടെ 12 വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മന്ദ്‌സൗറിലാണ് സംഭവം. ഭോലിയ ഗ്രാമത്തിലെ ശ്രേയാന്‍ഷ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ഭഗത് സിങ്ങിന്റെ ജീവിതം ചിത്രീകരിക്കുന്ന സ്‌കൂള്‍ നാടകത്തില്‍ വിദ്യാര്‍ഥി ഓഫീസറുടെ വേഷത്തില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് നാടകത്തിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ കാണുന്നതിനിടെ ഭഗത് സിങ്ങിനെ തൂക്കിക്കൊല്ലുന്നത് കുട്ടി അനുകരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത കാട്ടണമെന്നും വീഡിയോ ദൃശ്യങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News