KeralaNews

തെക്കന്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ പത്തിന്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ പത്തിന്. പാളയം ഇമാമാണ് പ്രഖ്യാപനം നടത്തിയത്. ദുൽഹജ്ജ് മാസപ്പിറവി കേരളത്തിന്‍റെ പലഭാഗത്തും ദൃശ്യമായതിനാൽ ദുൽഹജ്ജ് ഒന്ന് വെള്ളിയാഴ്ച്ച (നാളെ) ആയിരിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത്  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു.

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും ആയിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്. 

അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്.  ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്‍തിരുന്നു.

യുഎഇയില്‍ ബലിപെരുന്നാളിന് നാല് ദിവസത്തെ അവധി ലഭിച്ചേക്കും. ജൂലൈ എട്ട് മുതല്‍ 11 വരെ രാജ്യത്തെ പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്നാണ് സൂചന. സൗദി അറേബ്യയിലെ ബാങ്കുകൾക്കും ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 

ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ അവധി ദിനങ്ങളിലും ഹജ്ജ് തീർഥാടകർക്കും മറ്റ് സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker