NewsSports

അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്തമിച്ചു; അതാനു ദാസ് പുറത്ത്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ അമ്പെയ്ത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അസ്മിച്ചു. ഇന്ത്യന്‍ താരം അതാനു ദാസ് പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ തക്കഹാര ഫുറുക്കാവയോടാണ് അതാനുവിന്റെ തോല്‍വി. സ്‌കോര്‍ 4-6.

ആദ്യസെറ്റ് 27-25 ന് ഫുറുക്കാവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ അതാനു 28-28 ന് ഒപ്പമെത്തി. മൂന്നാം സെറ്റില്‍ 27-28 ന് അതാനു ജയിച്ചു. നാലാം സെറ്റും 28-28 എന്ന നിലയിലായതോടെ വിധി നിര്‍ണയം അഞ്ചാം സെറ്റിലെത്തി. ഇതില്‍ ജപ്പാന്‍ താരത്തിനായിരുന്നു ജയം.

അതേസമയം, ബോക്സിംഗിലും ഇന്ത്യ കനത്ത തിരിച്ചടി നേരിട്ടു. അമിത് പാംഗല്‍ കൊളംബിയയ്ക്കെതിരെ മത്സരിച്ച് തോറ്റു. പുരുഷന്മാരുടെ ഫ്ളൈവെയ്റ്റ് 48-52 കിലോഗ്രാം പ്രാഥമിക മത്സരത്തിലാണ് അമിത് പാംഗല്‍ ഞെട്ടിക്കന്ന തോല്‍വി ഏറ്റുവാങ്ങിയത്. കൊളംബിയയുടെ യുബര്‍ജെന്‍ മാര്‍ട്ടിനസിനെതിരെ 4-1 നായിരുന്നു തോല്‍വി. ലോക ഒന്നാം നമ്പര്‍ താരമായിരുന്നു ഇന്ത്യയുടെ അമിത് പാംഗല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker