ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ യമുനാ നദി കരകവിയുന്ന പശ്ചാത്തലത്തിലാണ് പ്രളയമുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളില്‍ യമുനാ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. മാറി താമസയ്ക്കാനുള്ള അധികൃതരുടെ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ അതിനായുള്ള തയാറെടുപ്പ് നടത്തണം എന്നും ഡല്‍ഹി സര്‍ക്കാരിന്റെ റവന്യു വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പഴയ റെയില്‍വേ ബ്രിഡ്ജില്‍ ജലനിരപ്പ് 205.10 മീറ്ററായിരുന്നു. ഏഴ് മണിക്ക് ഇത് 205.17 മീറ്ററും, എട്ട് മണിക്ക് 205.22 മീറ്ററും, 11 മണിയോടെ ജലനിരപ്പ് 205.33 മീറ്ററിലുമെത്തി. ജലനിരപ്പ് 204.50 മീറ്ററിലെത്തുമ്പോഴാണ് മുന്നറിയിപ്പ് നല്‍കുക.
ഈ പരിധി കഴിഞ്ഞതോടെയാണ് ഡല്‍ഹിയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയത്. ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി 13 ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്. 21 എണ്ണം ഏത് നിമിഷവും പുറപ്പെടാന്‍ തയാറാണ്.
#WATCH | Water level of river Yamuna crossed the danger mark following parts of Delhi received rainfall
Visuals from Loha Bridge area pic.twitter.com/4bjzRIGtyL
— ANI (@ANI) July 30, 2021
അതേസമയം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിന്നു. സിനിമ തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു. അമ്പത് ശതമാനം സീറ്റില്‍ മാത്രമാണ് ഇപ്പോള്‍ പ്രവേശശനാനുമതി നല്‍കിയിരിക്കുന്നത്. മെട്രോ, ബസ് സര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. യാത്രക്കാരെ ഇരുന്നു യാത്ര ചെയ്യാന്‍ മാത്രമേ അനുവദിക്കുകയുള്ളു.
വിവാഹ സംസ്‌കാര ചടങ്ങുകളില്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാം. തിങ്കളാഴ്ച മുതല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സ്പാകളും തുറക്കും. സംസ്ഥാനത്ത് കൊവിഡ് സിസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.