രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് ക്രൂരമര്‍ദനം; നഴ്‌സ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മര്‍ദിച്ച നഴ്സ് അറസ്റ്റില്‍. ഷഹദാരയിലെ വിവേക് വിഹാറിലുള്ള ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നഴ്സ് സോമയ്യ(24) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ സബീബ് എന്നയാളുടെ കുട്ടിക്കാണ് മര്‍ദനമേറ്റത്. മേയിലാണ് ഇയാളുടെ ഭാര്യ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയത് അടുത്തിടെ കുട്ടികളിലൊരാള്‍ക്ക് അസുഖം ബാധിച്ചിരുന്നു. തുടര്‍ന്ന് ജൂലൈ 18നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

കുട്ടിയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നഴ്‌സായ ഇയാള്‍ കുട്ടിയെ മര്‍ദിച്ചതായി കണ്ടെത്തിയത്. സംഭവം നടന്ന ദിവസം ഇയാള്‍ മദ്യപിച്ചിരുന്നോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News