InternationalNews
അഫ്ഗാനില്‍ യു.എന്‍ ഓഫീസിന് നേരെ താലിബാന്‍ ആക്രമണം; സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഐക്യരാഷ്ട്ര സഭയ്ക്കെതിരായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പ്രതികരിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഓഫീസിന്റെ പ്രവേശന കവാടത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ല. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും താലിബാന്‍ പ്രതികരിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News