BusinessNationalNews

ലെയ്സിൽ നിന്ന് പാമോയിൽ ഒഴിവാക്കാൻ പെപ്സികോ,നടപടി വിമർശനങ്ങൾക്ക് പിന്നാലെ

ഡൽഹി: ലെയ്സ് ചിപ്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന എണ്ണയിൽ മാറ്റം വരുത്താൻ പെപ്സികോ. നിലവിൽ പാം ഓയിലും പാമോലിനുമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം സൺഫ്ളവർ ഓയിലും പാമോലിനും ചേർത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് പെപ്സികോ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡ്ഡുകളിൽ അനാരോഗ്യകരവും വില കുറഞ്ഞതുമായ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. എണ്ണപ്പനയിൽ നിന്നാണ് പാമോയിലും പാമോലിനും ഉണ്ടാക്കുന്നത്. പാമോയിൽ അർദ്ധഖരാവസ്ഥയിലാണ് കാണപ്പെടുക. എന്നാൽ പാം ഓയിൽ ശുദ്ധീകരിച്ചാണ് പാമോലിൻ നിർമ്മിക്കുന്നത്.

അമേരിക്കയിൽ ഹൃദയാരോഗ്യകരമായ ഓയിലുകളായ സൺഫ്ലവർ ഓയിൽ, കോൺ, കനോല ഓയിൽ എന്നിവയാണ് ലെയ്സ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. ചിപ്‌സ് ഹൃദയത്തിന് ആരോഗ്യകരമെന്ന് കരുതാവുന്ന എണ്ണകളിലാണ് പാകം ചെയ്യുന്നത്- എന്നാണ് അമേരിക്കൻ വെബ്സൈറ്റിൽ ഇവർ കുറിച്ചിരിക്കുന്നത്.

ഇന്ത്യയിൽ തന്നെ ഇത്തരത്തിലൊരു നീക്കം നടത്തുന്ന വളരെ ചുരുക്കം ഇൻഡസ്ട്രികളിലൊന്നാണ് തങ്ങളെന്നാണ് പെപ്സിക്കോയുടെ അവകാശവാദം. 2025 ഓടെ സ്നാക്സിലെ ഉപ്പിന്റെ അളവ് കുറക്കാനും നീക്കം നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button