ഇടുക്കി: അടിമാലിക്ക് സമീപം കല്ലാര്‍കുട്ടി ഡാമില്‍ പിതാവും മകളും ചാടിയതായി സംശയം. കോട്ടയം പാമ്പാടി സ്വദേശികളാണ് ഇവരെന്നാണ് സൂചന.
ബിനീഷ്, പതിനാറ് വയസുള്ള മകള്‍ പാര്‍വതി എന്നിവരാണ് ഡാമില്‍ ചാടിയതെന്നാണ് വിവരം.
ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പോലീസ് ഫയര്‍ഫോഴ്‌സിന്റെ സഹായവും തേടി.ഇരുവരും ഇരുചക്ര വാഹനത്തിലാണ് സ്ഥലത്തെത്തിയത്. പാലത്തിന് സമീപത്തായി ബൈക്ക് കണ്ടെത്തിയതാണ് ഇരുവരും ചാടിയെന്ന് സംശയിക്കാന്‍ കാരണം.
പോലീസും ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും തെരച്ചില്‍ ആരംഭിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടത്. ഇടുക്കിയിലെ ബന്ധുവീട്ടിലേക്ക് പോകുവഴി ഡാമില്‍ ചാടിയെന്നാണ് സംശയം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News