23.1 C
Kottayam
Tuesday, October 15, 2024

#paris2024 പതിറ്റാണ്ടുകള്‍ പാരിസിന്റെ കുപ്പത്തൊട്ടി,2024 ഒളിംപിക്‌സിന്റെ ജീവനാഡി,സെന്‍ നദി തിരിച്ചുപിടിച്ച കഥ

Must read

പാരിസ്‌:ജീവശ്വാസം കിട്ടാതെ ജോയ് എന്ന ശുചീകരണ തൊഴിലാളി നിസ്സഹായനായി മരിച്ച ആമയിഴഞ്ചാന്‍ തോടിന്റെ അവസ്ഥയായിരുന്നു പാരിസ് നഗരത്തിന്റെ ജീവനാഡി ആയ സെന്‍ നദിയ്ക്കും ഉണ്ടായിരുന്നത്‌ മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന സെന്‍ നദി ജീവന്‍ വീണ്ടെടുത്ത് ഇത്തവണത്തെ ഒളിമ്പിക് മത്സരങ്ങള്‍ക്ക് പ്രധാന വേദിയാക്കിയപ്പോള്‍ അതിന് പിന്നില്‍ അധികാരികളുടെ നിശ്ചയദാര്‍ഢ്യമുണ്ട്. ജനങ്ങളുടെ വലിയ സഹകരണമുണ്ട്.ജലാശയങ്ങള്‍ തിരിച്ചുപിടിയ്ക്കണമെന്ന വലിയ സന്ദേശവുമാണ് സെന്നിലെ മാര്‍ച്ച് പാസ്റ്റിലൂടെ ഫ്രാന്‍സ് ലോകത്തോട് പറഞ്ഞത്.അതാകട്ടെ ഫ്രഞ്ച് വിപ്ലവത്തേക്കാള്‍ മേന്‍മയേറിയ മാറ്റത്തിന്റെ കാഹളവുമാകുന്നു.

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഒരു നഗരത്തിന്റെ സംസ്‌കാരവും മുഖവുമായ സെന്‍ നദി പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ചരിത്രത്തില്‍ പിടിച്ചത്‌. നഗരത്തിന്റെ മാലിന്യം പേറലും ദുരിതം നിറഞ്ഞ പൂര്‍വകാല ചരിത്രവും മാറ്റിവെച്ചാണ് സെന്‍ നദി ചരിത്രത്തിലേക്ക് നടന്നുകയറിയത്‌. സാധാരണ ഏതെങ്കിലും സ്റ്റേഡിയത്തില്‍ നദിയിലൂടെ നടന്നപ്പോള്‍ ജലത്തിലൊളിപ്പിച്ച വിസ്മത്തെ ലോകം കരഹര്‍ഷങ്ങളോടെ ഏറ്റുവാങ്ങി. അത്‌ലറ്റുകളെയും കൊണ്ട് സെന്‍ നദി യാത്ര നടത്തുമ്പോള്‍ മൂന്ന്‌ ലക്ഷത്തോളം വരുന്ന കാണികളും ഇതിന് സാക്ഷിയാവും.നടത്തിയപ്പോള്‍ കനത്ത മഴയെ അവഗണിച്ചും ലക്ഷങ്ങളാണ് ആറു കിലോമീറ്ററോളം ദൂരത്തില്‍ അണിനിരന്നത്‌. ഈയൊരു നദിയുടെ ശുചീകരണ പ്രവൃത്തികള്‍ക്ക് മാത്രമായി 130000 കോടി രൂപയോളാണ് ഇക്കാലത്തിനിടയ്ക്ക് പാരീസ് ചെലവിട്ടിരിക്കുന്നത്.

ഒരു കാലത്ത്‌ നഗരത്തിന്റെ മാലിന്യക്കുപ്പയായിരുന്നു സെന്‍ നദി. എന്നാല്‍ ഇതിനെ തിരിച്ചുകൊണ്ടുവരണമെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത്.കൂറ്റന്‍ മലിനജല സംഭരണികളും ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിച്ചു. മാലിന്യം പുറംതള്ളുന്നതിനും സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥയുടെ തിരിച്ചുകൊണ്ടുവരലിനുമായി ഫ്രഞ്ച് പരിസ്ഥിതി കോഡ് (french environmental code) കൊണ്ടുവന്നു. നിയമങ്ങള്‍ കര്‍ശനമാക്കി. 1900 ല്‍ നടന്ന പാരീസ് ഒളിമ്പിക്‌സില്‍ സെന്‍ നദി മത്സരവേദിയായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ മരണമണി മുഴങ്ങി. പാരീസ് നഗരത്തിന്റെ മാലിന്യമെല്ലാം വഹിക്കേണ്ട ഗതികേടിലായി സെന്‍. 1923 ഓടെ നീന്തലിന് വിലക്കും വന്നു.

സെന്നിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു ശൂചീകരണം. നിരവധി വ്യവസായ ശാലകള്‍ നിറഞ്ഞതും ഒന്നരക്കോടി ജനങ്ങളുടെ വാസസ്ഥലവുമായ പാരീസിന് മാലിന്യം ഒഴുക്കിവിടാനുള്ള ഏകമാര്‍ഗമായിരുന്നു സെന്‍ നദി. അഴുക്കുചാലുകളിലെ ചോർച്ചയും നിറഞ്ഞൊഴുകലും മാലിന്യത്തിന്റെ പ്രധാന കാരണമായി. ഇത് സെന്‍ നദിയിലേക്കെത്തിയതോടെ ഇ കോളി ബാക്ടീരിയയുടെ അളവിലും വര്‍ധനവുണ്ടായി. ഇതോടെ സെന്‍ നദിയിലൂടെയുള്ള നീന്തല്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സെന്നിനെ ആദ്യ നീന്തല്‍ക്കാരന്‍ തൊടുന്നതിന് മുന്‍പേ 75 ശതമാനമെങ്കിലും ബാക്ടീരിയകളുടെ അളവ് കുറയ്ക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇത് യാഥാര്‍ഥ്യമായെന്നാണ് പുറത്തുവരുന്ന വിവരം.

മാലിന്യത്തിന്റേയും ബാക്ടീരിയകളുടേയും അളവ് കുറയ്ക്കാന്‍ മലിനജല പരിപാലന പ്ലാന്റുകളുടെ നവീകരണം. നദിയുടെ അടിത്തട്ട് ശുചീകരണം. ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കാനുള്ള നടപടികള്‍. നദീ തീരത്തോട് ചേര്‍ന്നുള്ള സ്വാഭാവിക ആവാസ വ്യവസ്ഥയുടെ പുനര്‍നിര്‍മാണം, സസ്യജാലങ്ങളുടെ വളര്‍ച്ചയെ സഹായിക്കല്‍. മാലിന്യങ്ങളെ വലിച്ചെടുക്കുന്ന ഒഴുകിനടക്കുന്ന പൂന്തോട്ടങ്ങളുടെ നിര്‍മാണം. മനുഷ്യനിര്‍മിത തണ്ണീര്‍ത്തടങ്ങളുടെ നിര്‍മാണം. തീര സംരക്ഷണം, ബോധവത്കരണ പരിപാടികള്‍ തുടങ്ങി നിരവധിയായ പദ്ധതികളാണ് സെന്നിന്റെ തിരിച്ചുവരവിനായി ഫ്രഞ്ച് സര്‍ക്കാര്‍ കൊണ്ടുവന്നത്.

സെന്‍ നദിയിലൂടെയുള്ള ഘോഷയാത്രയോടെയാണ്‌ ഔദ്യോഗിക ഒളിമ്പിക്‌സ് പരിപാടികള്‍ക്ക് തുടക്കമായത്‌. വനിതാ, പുരുഷ വിഭാഗത്തിന്റെ പത്ത് കിലോമീറ്റര്‍ മാരത്തണ്‍ നീന്തല്‍, 1500 മീറ്റര്‍ നീന്തല്‍ വിഭാഗത്തിലെ ട്രയാത്തലോണ്‍, തുടങ്ങി 2024 ഒളിമ്പിക്‌സിനെ ആവേശത്തിലാക്കുന്ന മത്സരങ്ങള്‍ ഇത്തവണ സെന്‍ നദിയില്‍ വെച്ചാവും നടക്കുക. അങ്ങനെ നടന്നാല്‍ 1900 ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം സെനില്‍ നടക്കുന്ന ആദ്യ ഒളിമ്പിക് മത്സരങ്ങളുമായിരിക്കുമിത്. സെന്‍ നദിയെ മാലിന്യമുക്തമാക്കുകയെന്നത് ഒളിമ്പിക്‌സ് മുന്നില്‍ കണ്ടുകൊണ്ടുള്ള പാരീസിന്റെ പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. മറിച്ച് ആ ശ്രമങ്ങൾക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

777 കിലോമീറ്റര്‍ നീളത്തില്‍ പാരീസ് നഗരത്തേയും ഈഫല്‍ ടഫറിനേയും ചുറ്റിയൊഴുകുന്ന പ്രധാന ജലാശയമാണ് സെന്‍. അങ്ങനെയാണ് യൂനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചത്. പക്ഷേ, നഗരമാലിന്യങ്ങള്‍ നദിയുടെ നാശത്തിന് വഴിവെച്ചതോടെ 1990 ല്‍ ഇതിനെ ശുചീകരിക്കുമെന്ന പ്രഖ്യാപനം വന്നു. അന്നത്തെ പാരീസ് മേയറും പന്നീട് ഫ്രാന്‍സിന്റെ പ്രസിഡന്റുമായ ജാക് ഷിരാഗായിരുന്നു പ്രഖ്യാപനം നടത്തിയത്. മാത്രമല്ല, ശുചീകരണം പൂര്‍ത്തിയാക്കിയ സെന്നില്‍ നീന്തിയ ശേഷമേ താന്‍ മരിക്കൂവെന്നും ജാക് ഷിരാഗ് വ്യക്തമാക്കിയിരുന്നു. പക്ഷേ, തന്റെ ആഗ്രഹം പൂര്‍ത്തിയാക്കന്‍ ഷിരാഗിന് സാധിച്ചില്ല. അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍.

പാരീസിലെ താമസക്കാരുടെ പ്ലംബിങ് സംവിധാനം തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ അഴുക്കുചാല്‍ സംവിധാനങ്ങളിലേക്ക് പൈപ്പ് പോവുന്നതിന് പകരം നേരെ സെന്‍ നദിയിലേക്കായിരുന്നു ഒഴുകിപ്പോയിരുന്നത്. ഇത് മാറ്റാനായി വീട്ടുടമസ്ഥര്‍ സ്വന്തം കയ്യില്‍ നിന്ന് പണം ചെലവാക്കാനും തയ്യാറായില്ല. കലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടായ അതിശക്തമായ മഴപ്പെയ്ത്ത് മലിനജലം സെന്നിലേക്കെത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

ഒരുകാലത്ത് വലിയ യുദ്ധങ്ങള്‍ക്കും മനുഷ്യക്കുരുതികള്‍ക്കും സാക്ഷിയാകേണ്ടിവന്നിട്ടുണ്ട് സെന്‍ നദി. ഫ്രഞ്ച് യുദ്ധകാലത്ത് യുദ്ധഭൂമിയായിരുന്ന സെന്‍ കൂട്ടക്കുരുതിക്കും മൃതദേഹം മറവ് ചെയ്യാനുമുള്ള ഇടമായി മാറി. നദീതീരത്ത് പൊതുവധശിക്ഷകള്‍ നടന്നു. രണ്ടാംലോക മഹായുദ്ധക്കാലത്ത് ഫ്രഞ്ച് പ്രതിരോധത്തിന്റെ പ്രധാന ഇടമായിരുന്നു സെന്‍ അങ്ങനെ ഫ്രാന്‍സിന്റെ ചരിത്രത്തോടൊപ്പം പ്രധാനപ്പെട്ടതായി മാറുകയും ചെയ്തു.

1954-62 വരെ നീണ്ടുനിന്ന അള്‍ജീരിയന്‍ യുദ്ധകാലത്തായിരുന്ന സെന്‍ നദി കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതിയുണ്ടായത്. പാരീസില്‍ താമസിച്ചുവരികയായിരുന്ന അള്‍ജീരിയക്കാർക്കെതിരേ ഫ്രഞ്ച് നാഷണല്‍ പോലീസ് നടത്തിയ ആക്രമണമായിരുന്നു ഈ കൂട്ടക്കുരുതിയുടെ കാരണം. അള്‍ജീരിയന്‍ വംശജരായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് അനകൂലികള്‍ നടത്തിയ പ്രതിഷേധത്തിനെതിരെയായിരുന്നു നാഷണല്‍ പോലീസിന്റെ ആക്രമണം. പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിച്ചശേഷം സെന്‍ നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. മൂന്നൂറോളം ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏറിയപേരും മരിച്ചത് സെന്‍ നദിയിലേക്ക് വലിച്ചെറിയപ്പെട്ടത് മൂലമായിരുന്നു. പാരീസ് പോലീസ് തലവനായിരുന്ന മൗറീസ് പാപ്പോണ്‍ ആയിരുന്നു ഈ കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയത്. പില്‍ക്കാലത്ത് യുദ്ധക്കുറ്റത്തിനായി പാപ്പോണിനെ ശിക്ഷിക്കുകയും ചെയ്തു.

പാരീസില്‍ അള്‍ജീരിയക്കാർക്കെതിരേ നടപ്പിലാക്കിയ കര്‍ഫ്യൂ ലംഘിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് സമാധാനപരമായ പ്രകടനം നടത്തിയത്. ഇതിനെതിരേയായിരുന്നു പ്രകോപനമൊന്നുമില്ലാതെ മൗറീസ് പാപ്പോണിന്റെ നേതൃത്വത്തില്‍ പോലീസ് ആക്രമണം അഴിച്ചുവിട്ടത്. അങ്ങേയറ്റത്തെ അടിച്ചമര്‍ത്തലായിരുന്നു പ്രതിഷേധക്കാര്‍ക്കെതിരേ ഉണ്ടായത്. മര്‍ദിച്ചും വെടിവെച്ചും കൊലപ്പെടുത്തി. പരിക്കേറ്റവരെ സെന്‍ നദിയിലേക്കെറിഞ്ഞു. പലരുടേയും മൃതദേഹം പോലും കിട്ടിയിട്ടില്ല. 1954 മുതല്‍ 1962 വരെയാണ് അള്‍ജീരിയന്‍ കലാപമെങ്കിലും 2012 ല്‍ മാത്രമാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഇതിനെ കൂട്ടക്കൊലയായി അംഗീകരിച്ചത്. 2021 ല്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൂട്ടക്കൊലയായിരുന്നു അന്ന് നടന്നതെന്ന് ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. പാരീസ് ബ്ലഡ് ബാത്ത് എന്നും ഒക്ടോബര്‍ 1961 കലാപമെന്നും ഇതിനെ അറിയപ്പെടുന്നുണ്ട്.

പാരീസ് മേയര്‍ ആന്‍ ഹാല്‍ഡാഗോ സെന്‍ നദിയില്‍ നീന്തുന്നു

വെള്ളത്തില്‍ അനുവദനീയമായതിലും അധികം ഇ കോളി ബാക്ടീരിയയുടെ അളവായിരുന്നു സെന്നിലെ പ്രധാന ഭീഷണി. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലും അനുവദനീയമായതിലും അധികം ഇകോളി വെള്ളത്തില്‍ അടുത്ത ആഴചകള്‍ വരെയുണ്ടായിരുന്നു. ഒളിമ്പിക്‌സ് എത്തിയതോടെ അളവ് പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നഗരമായതിനാല്‍ ഇവിടുത്തെ അഴുക്കുചാലുകള്‍ ശാസ്ത്രീയമല്ല. മാലിന്യം നദിയിലെത്തുന്നതു തടയാനും ജലം ശുദ്ധീകരിക്കാനുമായി പണിത കൂറ്റന്‍ ജലസംഭരണി ഈയടുത്തായിരുന്നു ഉദ്ഘാടനം ചെയ്തത്. ആ ശുദ്ധീകരണ പദ്ധതി ഫലം കാണുന്നുണ്ടെന്നാന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുറച്ചുകാലം മുമ്പ് നദിയില്‍ മൂന്ന് മത്സ്യവര്‍ഗങ്ങള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 35 വര്‍ഗങ്ങളുണ്ട്.

ജൂലായ് 26-ന് ഒളിമ്പിക്സ് തുടങ്ങും മുമ്പ് നദി പൂര്‍ണമായും ശുദ്ധമാകുമെന്നും മത്സരം തുടങ്ങും മുമ്പ് ഇതിലൂടെ നീന്തുമെന്നും പാരീസ് മേയര്‍ ആന്‍ ഹാല്‍ഡാഗോ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച മേയര്‍ വാക്കുപാലിച്ചു. ഇതോടെ ജലത്തെ സംബന്ധിച്ചുള്ള വലിയ ആശങ്ക കൂടിയാണ് ഇല്ലതായത്. നദിയുടെ ചില ഭാഗങ്ങള്‍ നീന്തലിന് അനുയോജ്യമായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 13000 കോടി രൂപയോളം ചെലവിട്ട് മലിനജലം ശുദ്ധമാക്കാന്‍ ഭൂമിക്കടിയില്‍ ഭീമന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചടക്കമുള്ള പ്രവര്‍ത്തനമായിരുന്നു സെന്‍നദിയുടെ ശുദ്ധീകരണത്തിനായി സര്‍ക്കാര്‍ നടത്തിയത്. അത് വിജയം കണ്ടുവെന്ന് മേയര്‍ വ്യക്തമാക്കി. കഴിഞ്ഞമാസം തന്നെ ഹാല്‍ഡാഗോ നീന്തലിന് തയ്യാറെടുത്തിരുന്നുവെങ്കിലും ബാക്ടീരിയകളുടെ അളവിലെ വ്യതിയാനം മൂലം വേണ്ടെന്ന് വെക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന': ജാമ്യം കിട്ടിയതിന് പിന്നാലെ ബാല

കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ബാല കോടതിക്ക് മുന്നില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. "കോടതിയില്‍ എത്തുന്നതിന് മുന്‍പ്...

ഹേമ കമ്മിറ്റി: സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി; ‘കേസെടുക്കാവുന്ന പരാതികളുണ്ട്’

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും...

സെഞ്ച്വറിക്ക് തൊട്ടരികിലും തകര്‍ത്തടിച്ചത്‌ എന്തിനെന്ന് സൂര്യ; മറുപടി നല്‍കി സഞ്ജു,കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഹൈദരാബാദ്‌:ബംഗ്ലാദേശിനെതിരായ മൂന്നാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജു മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായ 111 റണ്‍സടിച്ചെടുത്താണ് വിമര്‍ശകരുടെ വായടപ്പിച്ചത്. ഓരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സടക്കം ആക്രമിച്ച്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊല്ലം സ്വദേശിയായ 10 വയസുകാരന്‌

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ നിന്നുള്ള പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിരീക്ഷണം വേണ്ടതിനാലാണ് കുട്ടി ആശുപത്രിയില്‍...

അച്ഛനൊപ്പം കാറിൽ ഉണ്ടായിരുന്ന യുവതിയാര്‌? പ്രതികരിച്ച് ബൈജുവിന്റെ മകൾ ഐശ്വര്യ

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ കടുക്കുകയാണ്. ഇപ്പോഴിതാ അപകടവാർത്തയിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ. ബൈജുവിനെ കുറിച്ചുള്ള അപകടവാർത്തയിൽ തന്റെ...

Popular this week