23.8 C
Kottayam
Monday, May 20, 2024

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സമയക്രമത്തില്‍ മാറ്റമില്ല; ഈ ട്രെയിനുകള്‍ പതിവുപോലെ ഓടും

Must read

തിരുവനന്തപുരം: വെസ്റ്റ് കോസ്റ്റ് എക്സപ്രസിന്‍റെയും പരശുറാം എക്സ്പ്രസിന്‍റെയും സമയക്രമത്തിൽ വരുത്തിയ മാറ്റം പിൻവലിച്ച് സതേൺ റെയിൽവേ. ഈ മാസവും അടുത്ത മാസവും ചില ദിവസങ്ങളിൽ രണ്ട് ട്രെയിനുകളുടെയും സമയത്തിൽ മാറ്റം വരുത്തിയിരുന്നു. വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മംഗളൂരുവിന് പകരം ഉള്ളാലിൽ നിന്ന് പുറപ്പെടുമെന്ന പ്രഖ്യാപനവും പരശുറാമിന്‍റെ സമയത്തിൽ വരുത്തിയ മാറ്റവുമാണ് പിൻവലിച്ചത്.

ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മെയ് 10, 21, 24, ജൂൺ 4, 7 തീയതികളിൽ പതിവുപോലെ രാത്രി 11:45 ന്‌ തന്നെ പുറപ്പെടും. നേരത്തെ ഈ ദിവസങ്ങളിൽ ഉള്ളാളിൽനിന്ന്‌ പുറപ്പെടുമെന്നാണ്‌ അറിയിച്ചിരുന്നത്‌.

ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ – നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ്‌ മെയ് 11, 22, 25, ജൂൺ 5, 8 തീയതികളിൽ പതിവുപോലെ തന്നെ സർവീസ്‌ നടത്തും. ഈ ദിവസങ്ങളിൽ ട്രെയിൻ വൈകി പുറപ്പെടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്.

വേനലവധിക്കാലത്തെ തിരക്ക്‌ കുറയ്ക്കുന്നതിന്‍റെ ഭാഗമായി ചെന്നൈ എഗ്മോർ – ഭുവനേശ്വർ റൂട്ടിൽ സതേൺ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ എഗ്മോറിൽനിന്ന്‌ ഭുവനേശ്വറിലേക്കുള്ള പ്രത്യേക ട്രെയിൻ (06107) മെയ് 11, ജൂൺ ഒന്ന്‌ തീയതികളിൽ രാവിലെ 10:30ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 6.30ന്‌ ഭുവനേശ്വറിലെത്തും. മടക്കയാത്ര (06108) മെയ് 12, ജൂൺ രണ്ട്‌ തീയതികളിൽ രാവിലെ 9:30ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 8:30ന്‌ ചെന്നൈ എഗ്മോറിലെത്തും.

ഒരു എസി ടു ടയർ, മൂന്ന്‌ എസി ത്രീ ടയർ, 10 സ്ലീപ്പർ, ഒരു പാൻട്രി കാർ, നാല്‌ ജനറൽ സെക്കൻഡ്‌ ക്ലാസ്‌, രണ്ട്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകളാണ്‌ പ്രത്യേക ട്രെയിനിനുള്ളത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week