അമേരിക്കയില്‍ നിന്ന് പ്രായമുള്ളൊരു സ്ത്രീ വിളിച്ച് അവളോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞോളൂ.. ഞങ്ങളുടെ സാറിനെ എന്തേലും ചെയ്താല്‍ അവളെ അവിടെ വന്ന് അടിക്കുമെന്ന് പറഞ്ഞു, നിരവധി ഭീഷണി കോളുകള്‍ വരുന്നുണ്ടെന്ന് ആര്യ
കൊച്ചി:മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അര്യ. ബിഗ്‌ബോസ് സീസണ്‍ ടുവില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ആര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഈ പരിപാടിയ്ക്ക് ശേഷം ആര്യയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. എന്നാല്‍ ഇതിനെല്ലാം തന്നെ ആര്യ തക്കത്തായ മറുപടിയും നല്‍കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തങ്ങള്‍ നടത്തിയിരുന്ന തുണിക്കടയിലേയ്ക്ക് വിളിച്ച് ഭീഷണിപ്പെടുത്തലുകള്‍ നടന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ.
കടയിലെ കോണ്‍ടാക്ട് നമ്പര്‍ പബ്ലിക് ആയത് കൊണ്ട് അതിലേക്ക് വിളിച്ച് കട പൂട്ടിക്കും, അല്ലേല്‍ കത്തിക്കും എന്നൊക്കെ ഭീഷണിപ്പെടുത്താറുണ്ട് എന്നാണ് ആര്യ പറയുന്നത്. ഡിസൈനിംഗ് കോഴ്‌സ് പഠിച്ചിറങ്ങിയ ചില പിള്ളേരും ഉണ്ടായിരുന്നു. ഒരു ദിവസം നല്ല പ്രായമുള്ള ഒരു ആന്റി വിളിച്ചു. ട്രെയിനിയായി വന്ന ഒരു കുട്ടിയാണ് ഫോണ്‍ എടുത്തത്. അവരെ പറയാന്‍ ബാക്കി ഒന്നുമില്ലാത്ത വര്‍ത്തമാനമാണ് പറഞ്ഞത്. അങ്ങനെ ആ കുട്ടി ജോലി റിസൈന്‍ ചെയ്ത് പോയി. അത്തരത്തിലുള്ള ഒരുപാട് ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്.
നല്ല സ്റ്റാന്‍ഡേര്‍ഡ് ആയി സംസാരിക്കുന്നവരും വിളിച്ചിട്ടുണ്ടെന്നും ആര്യ പറയുന്നു. അമേരിക്കയില്‍ നിന്നോ മറ്റോ ഇതുപോലെ പ്രായമുള്ളൊരു സ്ത്രീ വിളിച്ചു. അവളോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞോളു. ഞങ്ങളുടെ സാറിനെ എന്തേലും ചെയ്താല്‍ അവളെ അവിടെ വന്ന് അടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഫാന്‍ അറ്റാക്ക് തന്റെ ബിസിനസിനെയും ഒത്തിരി ബാധിച്ചു. ഗൂഗിള്‍ റിവ്യൂ നല്ല രീതിയില്‍ ഉണ്ടായിരുന്നു. മനഃപൂര്‍വ്വം കുറേ ആളുകള്‍ കയറി മോശം അഭിപ്രായമിട്ടു. സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ കുറച്ച് പിള്ളേര്‍ ഒരു ടൈം പാസിന് എന്ന രീതിയില്‍ എന്റെ പോസ്റ്റിന് താഴെ വന്ന് കമന്റിടും. ഇപ്പോള്‍ പോസ്റ്റിന് താഴെ നാലഞ്ച് പച്ചില പാമ്പിന്റെ ഫോട്ടോ ഇട്ടിട്ട് പോകും. അല്ലാതെ കുഴപ്പമൊന്നുമില്ലെന്നും ആര്യ പറയുന്നു.
മുകേഷ്, രമേശ് പിഷരടി, ധര്‍മജന്‍ എന്നിവര്‍ അവതരിപ്പിച്ചരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ഏവരുടെയും പ്രിയങ്കരിയായി മാറിയ താരമായിരുന്നു ആര്യ. എന്നാല്‍ ബിഗ്‌ബോസില്‍ എത്തിയതോടെ നിരവധി ഹേറ്റേഴ്‌സും ആര്യയ്ക്ക് വന്നു. അതേസമയം നിരവധി പേരാണ് ആര്യയോട് ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് ചോദിച്ചിരുന്നു. എന്ത് മറുപടി പറയണമെന്ന ആശയക്കുഴപ്പമുണ്ട്. ബിഗ്ബോസ് ഷോയുടെ വലിയൊരു ഫാന്‍ ആണ് ഞാന്‍. ഹിന്ദിയിലെ ബിഗ്ബോസ് ആദ്യം മുതല്‍ക്കേ കണ്ടിട്ടുണ്ട്. ഈ ഷോ മലയാളത്തില്‍ വരുന്നെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചത് ഇത്തരമൊരു പ്രോഗ്രാമിനെ മലയാളികള്‍ എങ്ങനെ സ്വീകരിക്കുമെന്നാണ്.
നമ്മള്‍ മലയാളികള്‍ വളരെയധികം ഇമോഷണലായ ആളുകളാണ്. എല്ലാ കാര്യങ്ങളെയും നമ്മള്‍ വളരെ വൈകാരികമായും വ്യക്തിപരമായും എടുക്കും. ബിഗ്ബോസിന്റെ ആദ്യ സീസണിലേക്ക് വിളിച്ചിരുന്നു. പക്ഷേ, ആ സമയത്ത് എന്റെ അച്ഛന്‍ ആശുപത്രിയിലായിരുന്നു. അതുകൊണ്ട് പങ്കെടുക്കാന്‍ സാധിച്ചില്ല. രണ്ടാമത്തെ സീസണിലേക്ക് വിളിച്ചപ്പോള്‍ പോയി. പക്ഷേ, അവിടെ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ യാതൊരു ഐഡിയയും ഇല്ലാതെ കിളിപോയ അവസ്ഥയിലാണ് ഞങ്ങളെല്ലാവരും. ഇപ്പോഴത്തെ അവസ്ഥ ഒട്ടും പ്രതീക്ഷിച്ചതല്ല. സോഷ്യല്‍ മീഡിയയില്‍ നേരിട്ടു കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, ഷോയില്‍ പങ്കെടുത്തത് തെറ്റാണെന്ന തോന്നലില്ല’ എന്നുമാണ് ആര്യ പറഞ്ഞത്.
ബിഗ്‌ബോസ് ഷോയില്‍ വെച്ച് ആര്യ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ താരം വീണ്ടും വിവാഹിതായാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. 2018ല്‍ ആയിരുന്നു. ആര്യ വിവാഹമോചിതയായത്. ജീവിതത്തില്‍ സിംഗിള്‍ ആണെന്നും മിംഗിള്‍ ആകാന്‍ താത്പര്യമില്ലെന്നും ആര്യ പറയുന്നു. നിങ്ങള്‍ ആരെങ്കിലും ആയി പ്രണയത്തില്‍ ആണോ എന്ന ഒരാളുടെ ചോദ്യത്തിനും ഉറപ്പായും ആണ്.
പക്ഷേ അത് എന്നോട് തന്നെയാണ് എന്നും താരം മറുപടി നല്‍കി. ഒരു വലിയ തേപ്പ് കിട്ടിയിട്ടുണ്ട് അല്ലെ എന്ന ആരാധകരുടെ സംശയത്തിന് അത് ശരിയാണ് എന്നും ആര്യ സമ്മതിക്കുന്നുണ്ട്. ജീവിതത്തില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്നുണ്ട് അത് പക്ഷെ പുറത്തുകാണിക്കാത്ത ആളാണ് ശരിയല്ലേ എന്ന ഒരാളുടെ ചോദ്യത്തിന് വളരെ ശരിയാണ് എന്ന മറുപടിയും നടി നല്‍കുന്നു. ബിഗ് ബോസിലെ സുഹൃത്തുക്കളായ വീണ അടുത്ത സുഹൃത്ത് ആണെന്നും ഫുക്രുവിന് വലിയ സ്ഥാനമാണ് മനസ്സില്‍ ഉള്ളതെന്നും താരം പറഞ്ഞിരുന്നു.