CrimeKeralaNews

പീഡന ദൃശ്യങ്ങള്‍ ദിലീപിനൊപ്പം കണ്ട വി.ഐ.പി ആര്? ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലെ ഞെട്ടിയ്ക്കുന്ന രഹസ്യങ്ങള്‍ തേടി പോലീസ്,കാര്യങ്ങള്‍ ദിലീപിന് കൈവിട്ട് പോകുമോ?

കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ പ്രേക്ഷകരിലേക്ക് എത്തിയതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള പിടി മുറുക്കാനിരിക്കുകയാണ് പോലീസ് കേസില്‍ നടിനെതിരെ തുടര്‍ അന്വേഷണത്തിനുള്ള അനുവാദം തേടി പൊലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചു എന്ന ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അന്വേഷണം.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഒരു വിഐപി വീട്ടില്‍ എത്തിച്ച് നല്‍കിയെന്നും അത് ദിലീപ് കണ്ടെന്നുമായിരുന്നു ബാലചന്ദ്രന്‍ ആദ്യം ആരോപിച്ചത്. നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം ഒരു ചാനലില്‍ പറയുകയായിരുന്നു.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോട് കൂടി ആ ദൃശ്യങ്ങള്‍ എത്തിച്ച വിഐപിയെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിലാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ആ വിഐപി എത്തിച്ചത്. ദിലീപിനൊപ്പം വീഡിയോ കാണാനുണ്ടായിരുന്ന വിഐപി ആരാണെന്ന വിവരവും പോലീസിന് ലഭിച്ചതായാണ് സൂചന.

ദിലീപ് ദൃശ്യങ്ങള്‍ കണ്ടുവെങ്കില്‍ അതെവിടെ നിന്ന് കിട്ടിയെന്നതടക്കമുള്ള ചോദ്യങ്ങളുണ്ട്. ആക്രമണത്തിന്റെ ഒറിജിനല്‍ ദൃശ്യങ്ങള്‍ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. കോടതിയുടെ മുമ്പില്‍ മാത്രമാണ് ദൃശ്യങ്ങളുടെ കോപ്പി അടക്കമുള്ളതെന്നിരിക്കെ ദൃശ്യങ്ങള്‍ എവിടെ നിന്ന് എന്ന് അന്വേഷിക്കേണ്ടതുണ്ട്. ദിലീപിനൊപ്പം വീഡിയോ കണ്ട വിഐപി ആരെന്നും അറിയണം. ഇതെല്ലാമാണ് പോലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നയാളാണ് ദിലീപിനെതിരെ ആദ്യം രംഗത്തെത്തിയത്. ഇതില്‍ ബാലചന്ദ്രകുമാറിനെ ഇറക്കുമതി ചെയ്തത് പ്രമുഖ രാഷ്ട്രീയ നേതാവാണെന്നാണ് ദിലീപിന്റെ വിശ്വസ്തരുടെ വാദം. ഇല്ലെങ്കില്‍ കുമാറിന്റെ ആരോപണം പുറത്തുവന്നതിന് പിന്നാലെ പോലീസ്, അന്വേഷണവുമായി രംഗത്തെത്തുമായിരുന്നില്ല. 2016 ഡിസംബറില്‍ ദിലീപിന്റെ ആലുവയിലെ വസതിയില്‍ താന്‍ പപള്‍സര്‍ സുനിയെ കണ്ടെന്നാണ് കുമാറിന്റെ വാദം. ദിലീപിന്റെ സഹോദരന്‍ അനൂപും താനും കാറില്‍ യാത്ര ചെയ്യുമ്പോള്‍ സുനി ഒപ്പം ഉണ്ടായിരുന്നു.

സുനിയെ ബസ് സ്റ്റാന്റില്‍ ഇറക്കാന്‍ നിര്‍ദ്ദേശിച്ചത് ദിലീപ് തന്നെയാണ്. ഒരു വലിയ സംഖ്യയുമായി ബസില്‍ യാത്ര ചെയ്യുന്നതില്‍ വിഷമമുണ്ടോ എന്ന് അനൂപ് പള്‍സര്‍ സുനിയോട് ചോദിച്ചതായും കുമാര്‍ വെളിപ്പെടുത്തി.സുനിയുടെ വിളിപ്പേര് പള്‍സര്‍ എന്നാണെന്ന് പറഞ്ഞതും അനൂപാണത്രേ. പള്‍സറിനെ കണ്ട വിവരം ആരോടും പറയരുതെന്ന് ദിലീപ് തന്നെ വിലക്കിയതായും കുമാര്‍ പറയുന്നു

2017 നവംബര്‍ 5 ദിലീപും കുടുംബാംഗങ്ങളും മറ്റൊരു വിഐപി.ക്ക് ഒപ്പം നടി പീഡന ദ്യശ്യങ്ങള്‍ കണ്ടതായും കുമാര്‍ വെളിപ്പെടുത്തുന്നു. പള്‍സര്‍ സുനിയുടെ ക്രൂരതകള്‍ കാണണോ എന്ന് ദിലീപ് തന്നോട് ചോദിച്ചതായും കുമാര്‍ വെളിപ്പെടുത്തി. ഏതായാലും ഇത്തരം കാര്യങ്ങളില്‍ പുനരന്വേഷണം ആവശ്യപ്പെടുകയാണ് പോലീസ്.കോടതി അത് അനുവദിക്കുമെന്നു തന്നെയാണ് പോലീസിന്റെ പ്രതീക്ഷ.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് ഗൂഡാലോചനയില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. കേസന്വേഷണത്തിന് സഹായമാകുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും നേരത്തെ സമര്‍പ്പിച്ച തെളിവുകളുമായി ചേര്‍ന്ന് പോകുന്നവയാണ് പുതിയ വിവരങ്ങളെന്നും പൊലീസ് പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ മുമ്പിലാണ്. നടന്‍ ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദ്ദേശിച്ച കോടതി കേസ് ജനുവരി ആറിന് പരിഗണിക്കാന്‍ മാറ്റി. കേസില്‍ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രധാന വാദങ്ങള്‍ കോടതി രേഖപ്പെടുത്തുന്നില്ലെന്ന ഗുരുതര ആരോപണവും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പതിപ്പുകള്‍ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആര്‍ അടിസ്ഥാനമാക്കിയുള്ള നിര്‍ണ്ണായക തെളിവുകള്‍ അപ്രസ്‌ക്തമായെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളില്‍ അതൃപ്തിയുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.കോടതിയുമായുള്ള ഭിന്നത രൂക്ഷമായതോടെ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞതും വലിയ പ3തിസന്ധിയാണ് കേസില്ഡ സൃഷ്ടിച്ചിരിയ്ക്കുന്നത്.

ദിലീപിനെ കുരുക്കാന്‍ പുതിയൊരു അന്വേഷണം വരുകയാണ്. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഇടപെടലാണ് പുതിയ അന്വേഷണത്തിന് പിന്നിലെന്ന് ദിലീപിന്റെ സഹപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. എന്നാല്‍ കൂട്ടത്തി ലൊരുവന്‍ തെറ്റിയതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്ന് ദിലീപിന്റെ എതിരാളികള്‍ പറയുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker