FeaturedHome-bannerNationalNews
കേന്ദ്രമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു,ഭാര്യയുംസെക്രട്ടറിയും മരിച്ചു
ബംഗലൂരു: കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ വാഹനം അപകടത്തില്‍പെട്ട് അദ്ദേഹത്തിന്റെ ഭാര്യയും പഴ്‌സനല്‍ സെക്രട്ടറിയും മരിച്ചു. കേന്ദ്രമന്ത്രിക്കും പരുക്കുണ്ട്. കര്‍ണാടകയിലെ അങ്കോല ജില്ലയിലായിരുന്നു അപകടം. വാഹനം ഏതാണ്ട് പൂര്‍ണമായും നശിച്ചെന്നു പൊലീസ് പറഞ്ഞു.
മൂവരും സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമായിരുന്നു രണ്ടു പേരുടെയും മരണം. 68കാരനായ ശ്രീപദ് നോര്‍ത്ത് ഗോവയില്‍നിന്നുള്ള എംപിയാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹത്തിന് ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News