23.5 C
Kottayam
Saturday, October 12, 2024

സര്‍ക്കാര്‍ ഓഫീസിലെ റെസ്റ്റ് റൂമിൽ വനിതാ ജീവനക്കാരി യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ചു; ജീവനക്കാരൻ പിടിയിൽ

Must read

ആലപ്പുഴ: സഹപ്രവർത്തക ശൗചാലയത്തിൽ പോയി യൂണിഫോം മാറിക്കൊണ്ടിരുന്നത് മൊബൈൽ ഫോണിൽ പകർത്തിയയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടിൽ ശ്രീകണ്ഠൻ നായർ (54) സൗത്ത് പൊലീസിന്റെ പിടിയിലായത്.

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാർഡിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വനിതകളുടെ ശൗചാലയത്തിൽ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള പുരുഷൻമാരുടെ ശൗചാലയത്തിന്റെ മുകൾ ഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് യുവതി ശ്രദ്ധിക്കുന്നത്.

ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കൽ എൻജിനീയറോട് വിവരം പറയുകയും ചെയ്തു. മെക്കാനിക്കൽ എൻജിനീയർ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് ശ്രീകണ്ഠൻ നായരുടെ ഫോണിൽ നിന്നും വീഡിയോ ലഭിക്കുന്നത്. ഉടനെതന്നെ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊല്ലത്ത് യുവതിയെ ഇടിച്ചിട്ട് കാർ നിർത്താതെ പോയി; അന്വേഷണമാരംഭിച്ച് പൊലീസ്

കൊല്ലം: കൊല്ലം ചിതറയിൽ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരിക്കേറ്റത്. മുള്ളിക്കാട് ജംഗ്ഷന് സമീപം ഇന്നലെ  വൈകിട്ടായിരുന്നു സംഭവം. കൊല്ലായിൽ ഭാഗത്ത് നിന്ന് വന്ന...

എആർഎം വ്യാജപതിപ്പിറക്കിയ പ്രതികൾ വേട്ടൈയന്‍ ഷൂട്ട് ചെയ്തു;തമിൾ റോക്കേഴ്സ് അംഗങ്ങള്‍ പിടിയില്‍

കൊച്ചി: എആർഎം സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ച പ്രതികളെ മറ്റൊരു സിനിമയുടെ വ്യാജൻ നിർമ്മിക്കുന്നതിനിടെ കൊച്ചി സൈബർ പോലീസ് പിടികൂടി. തമിൾ റോക്കേഴ്സ് സംഘാം​ഗങ്ങളായ കുമരേശ്, പ്രവീണ്‍ കുമാർ എന്നിവരാണ് ബാംഗ്ലൂരിൽ നിന്ന്...

ബലാത്സംഗക്കേസ്‌: സിദ്ധിഖിനെ ഇന്നും ചോദ്യം ചെയ്യും; പൊലീസ് ആവശ്യപ്പെട്ട രേഖകളുമായെത്തണം

കൊച്ചി : ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ പൊലീസ്...

തുലാമഴ തുടരുന്നു, സംസ്ഥാനത്ത് ഇന്നത്തെ മഴ മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരീക്ഷിക്കുകയാണെന്നും...

ചെന്നെെ കവരൈപ്പേട്ടയില്‍ ചരക്കുട്രെയിനുമായി പാസഞ്ചര്‍ കൂട്ടിയിടിച്ചു; കോച്ചുകള്‍ക്ക് തീപ്പിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ പാളം തെറ്റി അപകടം. ചെന്നൈ കവരൈപേട്ടയില്‍ മൈസൂര്‍-ദര്‍ബംഗ ട്രെയിന്‍ നിര്‍ത്തിയിട്ട ചരക്കുട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. മൂന്ന് കോച്ചുകള്‍ക്ക് തീപ്പിടിച്ചു. ആര്‍ക്കും ഗുരുതര പരുക്കില്ലെന്നാണ്...

Popular this week