33.4 C
Kottayam
Thursday, March 28, 2024

50 ഓവറിൽ 498 റൺസ്, മൂന്ന് സെഞ്ചുറി; ഏകദിന ക്രിക്കറ്റിൽ പുത്തൻ റെക്കാ‌ഡ് സൃഷ്ടിച്ച് ഇംഗ്ളണ്ട്

Must read

ആംസ്റ്റർവീൻ: ഏകദിന ക്രിക്കറ്റ് ചരിത്രിത്തിലെ ഏറ്റവും ഉയർന്ന് സ്കോറിന്റെ പുത്തൽ റെക്കാ‌ഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. നെതർലാൻഡ്സിനെതിരെ ഇന്ന് നടന്ന മത്സരത്തിലാണ് ഇംഗ്ളണ്ടിന്റെ ചരിത്രനേട്ടം.

നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 498 റൺസാണ് ഇംഗ്ളണ്ട് അടിച്ചുകൂട്ടിയത്. ആദ്യമായി ഏകദിന ക്രിക്കറ്റിൽ 500 റൺസ് നേടുന്ന ടീമെന്ന റെക്കാ‌ഡ് തലനാരിഴയ്ക്കാണ് ഇംഗ്ളണ്ടിന് നഷ്ടമായത്.

തങ്ങളുടെ തന്നെ റെക്കാഡാണ് ഇംഗ്ളണ്ട് ഇന്നത്തെ പ്രകടനത്തിലൂടെ പഴങ്കഥയാക്കിയത്. 2018ൽ ഓസ്‌ട്രേലിയക്കെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ളണ്ട് നേടിയ 481 റൺസാണ് ഇതിനു മുമ്പിലത്തെ റെക്കാഡ്.

ടോസ് നേടിയ നെതർലാൻഡ്സ് ഇംഗ്ളണ്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 93 പന്തിൽ 122 റൺസെടുത്ത ഓപ്പണർ ഫിലിപ്പ് സാൾട്ട്, 109 പന്തിൽ 125 റൺസെടുത്ത ഡേവിഡ് മലാൻ, 70 പന്തിൽ 162 റൺസടിച്ച ജോസ് ബട്ട്‌ലർ, 22 പന്തിൽ 66 റൺസടിച്ച ലിയാം ലിവിംഗ്സ്റ്റൺ എന്നിവരാണ് ഇംഗ്ളണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week