കുട്ടികളുടെ ആശുപത്രിയില്‍ തീപിടത്തം; നാലു നവജാത ശിശുക്കള്‍ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് നവജാത ശിശുക്കള്‍ മരിച്ചു. ഭോപ്പാലിലെ കമല നെഹ്റു ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് ആശുപത്രിയുടെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ യൂണിറ്റില്‍ തീപിടിച്ചത്.
അപകടസമയത്ത് 40 കുട്ടികള്‍ വാര്‍ഡിലുണ്ടായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. രക്ഷപെട്ട കുട്ടികളെ മറ്റ് വാര്‍ഡുകളിലേക്കു മാറ്റി. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിതിഗതികള്‍ വിലയിരുത്തിയ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാന്‍ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം ധനസഹായം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.